കുച്ചിപാളയത്തെ ഗെഡിലം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയ 7 പെണ്‍ കു ട്ടികളാണ് മുങ്ങിമരിച്ചത്.ചുഴിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേര്‍ മുങ്ങുകയായിരുന്നു.
ചെന്നൈ: തമിഴ്നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ ഗെഡിലം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയ 7 പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ യാണ് സംഭവം. ചുഴിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേര്‍ മുങ്ങു കയായിരുന്നു.
പത്തിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. മോനിഷ (16),ആര്‍ പ്രിയ ദര്‍ശിനി (15),സഹോദരി ആര്‍ ദിവ്യ ദര്‍ശിനി (10),എം നവനീത(18),കെ പ്രി യ(18),എസ് സംഗവി (16), എം കുമുദ(18)എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ നെല്ലിക്കുപ്പം പൊലിസ് അന്വേഷണം ആരംഭിച്ചു.