കുളച്ചിലില്‍ നിന്ന് കണ്ടെടുത്തത് ആഴിമലയില്‍ കാണാതായ കിരണിന്റെ മൃതദേഹമാ ണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബ യോടെക്നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥി രീകരിച്ചത്
തിരുവനന്തപുരം : കുളച്ചിലില്‍ നിന്ന് കണ്ടെടുത്തത് ആഴിമലയില്‍ കാണാതായ കിരണിന്റെ മൃതദേഹ മാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെ ക്നോള ജിയില്‍ നടത്തിയ ഡിഎന്‍എ പരിശോ ധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ യിലായിരുന്നു. നേരത്തെ മൃതദേഹത്തിന്റെ കൈയിലുണ്ടായിരുന്ന ചരടും കിരണ്‍ കെട്ടിയിരുന്ന ചരടും സാമ്യമുണ്ടെന്ന് കിരണിന്റെ പിതാവ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഡി എന്‍ എ പരിശോധന നടത്തി യത്.
ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ വന്ന കിരണിനെ പെണ്‍കുട്ടിയുടെ ചേച്ചിയു ടെ ഭര്‍ത്താവ് രാജേഷും മറ്റ് രണ്ട് പേരും ചേര്‍ന്ന് മര്‍ദിക്കുകയും തുടര്‍ന്ന് തട്ടിക്കൊണ്ടു പോവുകയായിരു ന്നു. കിരണിനെ കാണാതായതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരു ന്നു. കിരണിനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്.