പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതക ത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാജഹാന്റെ വിയോഗത്തില്‍ അ ദ്ദേഹം അനുശോചനം രേഖപ്പെടുത്തി
തിരുവനന്തപുരം: പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാന്റെ കൊല പാതകത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാജഹാ ന്റെ വിയോഗത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും. കു റ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേ ശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം, കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്ന സിപിഎം ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിട്ടില്ല. സിപിഎമ്മിനുള്ളിലെ സംഘര്‍ഷമാണ് കൊലയിലേക്ക് എത്തിച്ചതെന്ന ആരോപണം ശക്തമായി നിലനില്‍ക്കെയാണ് ആര്‍എസ്എസ് ബന്ധം ഉന്നയിക്കാതെ മുഖ്യമന്ത്രി അപലപിച്ചിരി ക്കുന്നത്.
എന്നാല്‍, കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നും വ്യാജ പ്രചാരണം നടത്തുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സിപിഎം പ്ര വര്‍ത്തകരെ അരിഞ്ഞു തള്ളുകയും തുടര്‍ന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യു ന്നത് ആര്‍എസ്എസ് – ബിജെപി പതിവ് ശൈലിയാണ്. പാലക്കാട് ഞായറാഴ്ച രാത്രി നടന്ന കൊല പാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടി രിക്കു കയാണെ ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.