അണ്‍എയ്ഡസ് സ്‌കൂളിലെ അധ്യാപികമാര്‍ മാനേജ്‌മെന്റില്‍ നിന്നും വലിയ രീതിയിലുള്ള പ്രശ് ങ്ങളാണ് നേരിടുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു. ഇത് പരി ഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം കൊണ്ടുവരാന്‍ ഇടപെടും.കോഴിക്കോട് ടൗണ്‍ ഹാ ളില്‍ അദാലത്തിന് ശേഷം അവര്‍ പറഞ്ഞു
കോഴിക്കോട് : അണ്‍എയ്ഡസ് സ്‌കൂളിലെ അധ്യാപികമാര്‍ മാനേജ്‌മെന്റില്‍ നിന്നും വലിയ രീതിയിലുള്ള പ്രശ്‌നങ്ങളാണ് നേരിടുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു. ഇത് പരി ഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം കൊണ്ടുവരാന്‍ ഇടപെടും.കോഴിക്കോട് ടൗണ്‍ഹാളില്‍ അദാലത്തിന് ശേഷം അവര്‍ പറഞ്ഞു.
മാനേജ്‌മെന്റിന്റെ തെറ്റായ നടപടികള്‍ സംബന്ധിച്ച് അധ്യാപകരില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നുണ്ട്. കു റഞ്ഞ ശമ്പളം നല്‍കിയിട്ട് കൂടുതല്‍ തുകനല്‍കിയതായി ഒപ്പിട്ട് വാങ്ങല്‍, അന്യായ സ്ഥലം മാറ്റം തുട ങ്ങി യ നടപടികളാണ് കൈകൊള്ളുന്നത്. അദാലത്തിന് എത്താന്‍ ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ് പ്രതി നിധി കള്‍ വന്നില്ല. ഇത്തരം പരാതികള്‍ കൂടി വരികയാണ്. പല സ്‌കൂളുകളിലും പരാതി പരിഹാര സംവിധാന ങ്ങളില്ല.അത് രൂപീകരിക്കാനും ഇടപെടും.
ഈ വര്‍ഷം കോഴിക്കോട് മാത്രം വനിതാകമീഷന് 670 പരാതികള്‍ ലഭിച്ചു.എല്ലാ മാസവും അദാലത്ത് നട ത്തി പരാതികള്‍ പരമാവധി തീര്‍ക്കും.രണ്ട് ദിവസങ്ങളിലായു ള്ള അദാലത്തില്‍ 162 പരാതികളാണ് പരി ഗണിച്ചത്.നോട്ടീസ് അയച്ചിട്ടും എതിര്‍ കക്ഷികള്‍ ഭൂരിഭാഗവും ഹാജരാവാത്തത് വലിയ പ്രശ്‌നമാണ്.28 എണ്ണം തീര്‍പ്പാക്കി. 45 എണ്ണം മാറ്റി വെച്ചു.18 എണ്ണം പൊലീസ് റിപ്പോര്‍ട്ട് തേടാനായി മാറ്റിവെച്ചു.