കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്കായി ഇന്ത്യ ഇ-വീസ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ കുവൈത്ത് പൗരന്മാർക്ക് ഇന്ത്യക്കുള്ള ഇ-വീസയ്ക്ക് പൂർണമായും ഓൺലൈനായി അപേക്ഷിക്കാനാകും. യാത്രാ നടപടികൾ ലളിതമാക്കുകയും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയാണ് ഇക്കാര്യം അറിയിച്ചത്. “ഇ-വീസ പ്ലാറ്റ്‌ഫോമിന്റെ ആരംഭം, ഇന്ത്യയും കുവൈത്തും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ പ്രതിഫലനമാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് പൗരന്മാരുടെ ദീർഘകാല ആവശ്യമായിരുന്നു ഇ-വീസ, ഇതിന്റെ പ്രാവർത്തികമാകുന്നത് താത്കാലിക ബന്ധങ്ങളിൽ വലിയ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.
ഒൻപത് വിഭാഗങ്ങളിൽ ഓൺലൈൻ അപേക്ഷ
ഇ-വീസ സംവിധാനത്തിലൂടെ കുവൈത്ത് പൗരന്മാർക്ക് പാച് വിഭാഗങ്ങളിൽ ഓൺലൈനായി അപേക്ഷിക്കാം:
- ടൂറിസം
- ബിസിനസ്
- മെഡിക്കൽ
- കോൺഫറൻസ്
- ആയുഷ് (യോഗ, ആയുർവേദം ഉൾപ്പെടെ)
ഇനി വിസാ സെന്ററുകൾ സന്ദർശിക്കേണ്ട ആവശ്യമില്ല. ഇന്ത്യൻ വിമാനത്താവളങ്ങളിലെത്തുമ്പോൾ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കും. “സിസ്റ്റം ആരംഭ ഘട്ടത്തിലായതിനാൽ ചെറിയ സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകാമെങ്കിലും, അപേക്ഷകൾ മിക്കവാറും മൂന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യപ്പെടും,” സ്ഥാനപതി വ്യക്തമാക്കി.
80 ഡോളറിന് അഞ്ച് വർഷം വരെ ടൂറിസ്റ്റ് വീസ
പുതിയ ഇ-വീസ സംവിധാനം വഴി അഞ്ച് വർഷം വരെ ടൂറിസ്റ്റ് വീസ ലഭിക്കും. ഈ വിഭാഗത്തിലെ വീസയ്ക്ക് കേവലം 80 ഡോളർ മാത്രമാണ് ചെലവ്. മറ്റ് വകുപ്പുകളിൽ വീസ ഫീസ് 40 മുതൽ 80 ഡോളർ വരെയാണ്, ഉപയോഗസൂചി, കാലാവധി എന്നിവയെ ആശ്രയിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്.
നവീന നയതന്ത്ര കാഴ്ചപ്പാടിന്റെ ഭാഗം
“ഇന്ത്യയുടെ നയതന്ത്ര സേവനങ്ങളെ ആധുനികവത്കരിക്കുകയും, ഗൾഫ് മേഖലയുമായുള്ള ബന്ധം വിപുലീകരിക്കുകയും ചെയ്യുന്നതിനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമാണ് ഈ ഇ-വീസ പദ്ധതി,” എന്നു ഡോ. സ്വൈക കൂട്ടിച്ചേർത്തു.
ഇന്ത്യയുമായി ശക്തമായ സാംസ്കാരികവും നയതന്ത്രവുമായ ബന്ധങ്ങൾ ഉള്ള കുവൈത്തിൽ ഈ ഇ-വീസ പ്രഖ്യാപനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്, എന്നും അദ്ദേഹം സൂചിപ്പിച്ചു.