കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവാവ് നിരീ ക്ഷണത്തില്‍. ചികിത്സയിലുള്ള യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അ യച്ചു.വിദേശത്തു നിന്ന് എത്തിയയാളാണ് ചികിത്സയിലുള്ളത്.
കണ്ണൂര്‍: കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവാവ് നിരീക്ഷണത്തില്‍. ചികിത്സയിലുള്ള യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു.വിദേശത്തു നിന്ന് എ ത്തിയയാളാണ് ചികിത്സയിലുള്ളത്. പരിശോധന ഫലം ലഭ്യമായിട്ടില്ലെന്ന് പരിയാരം മെഡിക്കല്‍ കോളേ ജ് അധികൃതര്‍ അറിയിച്ചു.
ഗള്‍ഫില്‍ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാള്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോള്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയി ല്‍ നിരീക്ഷണത്തിലാണ്.
കൊല്ലം സ്വദേശിയായ 35കാരന് കഴിഞ്ഞദിവസം കുരങ്ങ് വസൂരി സ്ഥിരീകരിച്ചിരുന്നു. യുഎഇയില്‍ നി ന്ന് തിരുവനന്തപുരത്തെത്തിയ ഇയാള്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ (എംസിഎച്ച്) ചികിത്സയ്ക്കായി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി കുരങ്ങ് വസൂരി സ്ഥിരീകരിക്കുന്നതും കേരള ത്തിലാണ്.