കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലറായി ഡോ. കെ റിജി ജോണിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ് ഉത്തരവ്
തിരുവനന്തപുരം: കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍വ കലാശാല (കുഫോസ്) വൈസ് ചാ ന്‍സലറായി ഡോ. കെ റിജി ജോണിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. നിയമനം ചട്ടപ്ര കാരമ ല്ലെന്ന ഹര്‍ജിയിലാണ് ഉത്തരവ്. ഡോ. കെ റിജി ജോണി ന്റെ നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധ മാണെന്ന വാദം കോ ടതി അംഗീകരിച്ചു. പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം ഇല്ലെ ന്ന വാദവും കോടതി അംഗീകരിച്ചു.
യു.ജി.സി മാനദണ്ഡം കുഫോസ് നിയമനത്തില്‍ ബാധകമല്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. പു തിയ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കാ ന്‍ ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം. സേര്‍ച്ച് കമ്മിറ്റിയില്‍ യോഗ്യത ഇല്ലാ ത്തവര്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ വിസിയെ നിയ മിക്കുന്നതിനായി പുതുതായി സെര്‍ച്ച് കമ്മിറ്റിയെ തീരുമാനിക്കാ നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാ ണ് വിധി പ്രസ്താവിച്ചത്. യുജിസി ചട്ടപ്രകാര മല്ല വിസിയെ നിയമിച്ചതെന്നും, അതിനാല്‍ നിയമനം റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആ വശ്യം.
യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് നിയമനം നടത്തിയതെന്നാരോപിച്ച് കടവന്ത്ര സ്വ ദേശിയായ ഡോ. കെ.കെ. വിജയന്‍ അടക്കം നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേര് നിര്‍ദേശിച്ചത് സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യത യില്ലാത്തവരാണ് സെര്‍ച്ച് കമ്മിറ്റിയിലുണ്ടായിരുന്നതെ ന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തല ത്തില്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ വിസിമാരില്‍ ഒരാളാണ് റിജി ജോണ്‍. കുഫോസ് വിസി നിയമനത്തില്‍ ഡിവിഷന്‍ ബഞ്ചിന്റെ വിധി കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച വിസിമാരുടെ കാര്യത്തിലും ഏറെ നിര്‍ണ്ണായ കമാകും. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണി നെ ഫിഷറീസ് സര്‍വകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്.