നിരവധി മോഷണ കേസിലെ പ്രതിയെ വലയിലാക്കി പൊലീസ്. കഴിഞ്ഞ ഏഴ് വര്‍ഷ മാ യി പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നടന്ന സ്‌പൈഡര്‍ സുനില്‍ എന്ന് വിളി ക്കുന്ന സുനിലും ഇയാളുടെ കൂട്ടാളിയുമാണ് പിടിയിലായത്. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് അശ്വിന്‍ ഭവനത്തില്‍ സുനിലും (44), ഇയാളുടെ കൂട്ടാളി എരുവ വേ ലന്‍ പറമ്പില്‍ വീട്ടി ല്‍ സഫര്‍ (സഫറുദ്ദീന്‍-37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ആലപ്പുഴ: നിരവധി മോഷണ കേസിലെ പ്രതിയെ വലയിലാക്കി പൊലീസ്. കഴിഞ്ഞ ഏഴ് വര്‍ഷമായി പൊ ലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നടന്ന സ്‌പൈഡര്‍ സുനില്‍ എന്ന് വിളിക്കുന്ന സുനിലും ഇയാ ളുടെ കൂട്ടാളിയുമാണ് പിടിയിലായത്. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് അശ്വിന്‍ ഭവനത്തില്‍ സുനിലും (44), ഇയാളു ടെ കൂട്ടാളി എരുവ വേലന്‍ പറമ്പില്‍ വീട്ടില്‍ സഫര്‍ (സഫറുദ്ദീന്‍ -37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞക്കനാലില്‍ കഴിഞ്ഞ മാസം 25ന് വെളുപ്പിന് ബഷീറിന്റെ ഉടമസ്ഥതയിലുള്ള കറുകത്തറയിലെ വീട് കു ത്തിത്തുറന്ന് ആഭരണങ്ങളും പണവും കവര്‍ന്ന കേസിലാണ് അറ സ്റ്റ്. കമ്പിപ്പാര ഉപയോഗിച്ച് പ്രധാന ഡോര്‍ കുത്തിത്തുറന്നാണ് സുനില്‍ മോഷണം നടത്തിയത്. വീടിന്റെ മുന്‍വശത്തെ ഡോര്‍ പൊളിച്ച് കിടപ്പു മുറിയിലെ അലമാരയില്‍ നിന്നു 20 പവന്‍ സ്വര്‍ണാഭരണങ്ങളും 5000 രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്.
വീടിന്റെ ഉടമസ്ഥനായ ബഷീര്‍ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റായ സമയത്താണ് മോഷണം നടന്നത്. സുനില്‍ മോഷണം ചെയ്ത് എടുക്കുന്ന സ്വര്‍ണാഭരണങ്ങ ള്‍ വില്‍ക്കുന്നത് രണ്ടാം പ്രതിയായ സ ഫറാണ്. ഓച്ചിറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വയനകത്തും, ഞക്കനാലും കായംകുളം പൊലീസ് സ്റ്റേ ഷന്‍ പരിധിയില്‍ കാപ്പില്‍, മേനാത്തേരി, വള്ളികുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കട്ടച്ചിറ എന്നിവി ടങ്ങളിലും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
മോഷണം നടന്ന ബഷീറിന്റെ വീടിന്റെ സമീപമുള്ള വീട്ടിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചും സംശയം തോന്നിയ പൊലീസ് സ്‌പൈഡര്‍ സുനിലിനെ നിരീക്ഷിച്ചു വരികയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 31 ഓളം വാഹന മോഷണ കേസു കളില്‍ പ്രതിയാണ് സുനില്‍. മോഷണം നടത്തി കിട്ടുന്ന സ്വര്‍ണാഭരണങ്ങള്‍ സഫറിനെ ഉപയോഗിച്ച് കായംകുളത്തെ സ്വര്‍ണക്കടകളില്‍ വില്‍പ്പന നടത്തി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇയാള്‍.
പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ നോക്കി വെച്ച ശേഷം രാത്രിയില്‍ ഒറ്റക്ക് നടന്ന് പോയി കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് സുനി ലിന്റെ രീതി. ഓച്ചിറയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ വീട് കുത്തിത്തുറന്നുള്ള മോഷണം പൊലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കൂടുതല്‍ കേസുകള്‍ തെളിയി ക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി ജെ ജെയ്‌ദേവിന്റെ മേല്‍നോട്ടത്തില്‍ കായംകുളം ഡി വൈ എസ് പി അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ സി ഐ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ഉദയകുമാര്‍, ശ്രീകുമാര്‍, പോ ലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാന്‍, അനീഷ്, റെജി, ബിജുരാജ്, പ്രദീപ്, ഗിരീഷ്, മണിക്കുട്ടന്‍, ഇയാ സ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.












