തുരങ്ക കാഴ്ചകള്‍ ആ സ്വദിച്ച് ഫോട്ടൊയെടുക്കലും വിഡിയോ ചിത്രീകരണവുമാണ് ഇവിടേ ക്കെ ത്തുന്നവരുടെ പ്രധാന വിനോദം.തുരങ്കത്തിലേ ക്കുള്ള പ്രവേശന റോ ഡില്‍ ആളുകള്‍ വാഹന ങ്ങള്‍ നിര്‍ത്തിയതോടൊണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്
തൃശൂര്‍: കുതിരാന്‍ തുരങ്കം കാണാനെത്തുന്നവരുടെ തിരക്ക് കൂടുന്നു. ഇതേത്തുടര്‍ന്ന് വന്‍ ഗതാഗ തക്കുരുക്കാണുണ്ടായത്. തുരങ്ക കാഴ്ചകള്‍ ആ സ്വദിച്ച് ഫോട്ടൊയെടുക്കലും വിഡിയോ ചിത്രീകരണ വുമാണ് ഇവിടേക്കെത്തുന്നവരുടെ പ്രധാന വിനോദം. തുരങ്കത്തിലേക്കുള്ള പ്രവേശന റോഡില്‍ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തിയതോടൊണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്.
പതിനായിരത്തിലധികം ആളുകളാണ് തുരങ്കത്തിന്റെ പശ്ചാത്തലത്തില്‍ ഫോട്ടൊകളെടുത്തത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറ ണാകുളം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു കൂടു തല്‍. തുരങ്കത്തിലേക്ക് പ്രവേശിച്ചാല്‍ വാഹനം വളരെ പതുക്കെ ഓടിച്ചാണ് ഇവരുടെ യാത്ര. ഹൈ വേ പൊലീസ് ഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി വൈകിയാണ് കുരുക്കൊഴിഞ്ഞത്. തുരങ്കത്തിനു പുറത്തെത്തി റോഡിന്റെ വശത്തുള്ള ചെറിയ വെള്ളച്ചാട്ടവും ആസ്വദിച്ചാണ് സന്ദര്‍ ശകരുടെ മടക്കം.