കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. മലപ്പുറം സ്വദേശി യായ 42 കാരി ഉമ്മുകുല്‍സു 39 വയസുള്ള കോഴിക്കോട്ടുകാരന്‍ ഷം സുദീന്‍ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. വാര്‍ഡിലെ ചുമര്‍ തുരന്നാണ് യു വതി കൊല്ലപ്പെട്ട സെല്ലിലെ അന്തേവാസി രക്ഷപ്പെട്ടത്.
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. മാന സിക പ്രശ്നമുള്ള ഉമ്മുകുല്‍സു, ഷംസുദീന്‍ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. മെഡിക്കല്‍ കോ ളേജ് പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. മലപ്പുറം സ്വദേശിയായ 42 കാരിയും 39 വയസുള്ള കോഴിക്കോട്ടുകാര നുമാണ് ചാടിയത്. വാര്‍ഡിലെ ചുമര്‍ തുരന്നാണ് രക്ഷപ്പെട്ടത്.
രണ്ടാം വാര്‍ഡിലെ അന്തേവാസിയായ പുരുഷന്‍ കുളിയ്ക്കാനായി വാര്‍ഡില്‍ നിന്നിറങ്ങിയതാണ്. തിരിച്ചെ ത്താത്തത് അന്വേഷിച്ചപ്പോഴാണ് കാണാതായത് അറിഞ്ഞത്. പൊലീസിനെയും ബന്ധുക്കളെയും അറി യിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാര്‍ഡിലെ അന്തേവാസി യാണ് ചാടിപ്പോയ യുവതി. സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് സംഭവത്തിലേക്ക് നയിച്ചതെ ന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞയാഴ്ച അന്തേവാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി കൊ ല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ടാണ് മഹരാഷ്ട്ര സ്വദേശിനിയായ ജിയോ റാം ലോട്ടിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നി ലയില്‍ കണ്ടെത്തിയത്. സഹ അന്തേവാ സിയാണ് യുവതിയെ കൊലപ്പെടുത്തിയത്. എന്നാല്‍ വ്യാഴാഴ്ച രാവിലെയാണ് ജിയോ റാം മരിച്ച വിവരം മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പൊലീസിനെ അറി യിച്ചത്.
മഹാരാഷ്ട്ര സ്വദേശിനിയുടെ കൊലപാതകം സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കു ന്നതിനിടെയാണ് ഇ പ്പോള്‍ ചാടിപോകലും. കൊലപാതക കേസില്‍ പ്രതിയുടെ മാനസികാരോഗ്യ പരി ശോധന നടപടികള്‍ ക്കി ടെയാണ് കാണാതായ വാര്‍ത്തയും പുറത്ത് വരുന്നത്. കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പതിനാല് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നി ര്‍ദ്ദേശം. ഇതുസംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.