യുവതിയുടെ പരാതി പിന്‍ വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതിരെ കേസെടുക്കാ നാവില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയു ന്നു. ഇത് സംബന്ധിച്ച് ശാസ്താംകോട്ട ഡിവൈഎസ്പി കൊല്ലം റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറി
കൊല്ലം :കുണ്ടറ പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ ഇടപെട്ടെന്ന് സംഭവത്തില്‍ മന്ത്രി എകെ ശശീ ന്ദ്രന് ക്ലീന്‍ചിറ്റ്. യുവതിയുടെ പരാതി പിന്‍ വലിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രിക്കെതി രെ കേസെടുക്കാനാവില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച് ശാസ്താംകോട്ട ഡിവൈഎസ്പി കൊല്ലം റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറി.
പരാതിക്കാരിയായ ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല. അവരുടെ അച്ഛനോട് മാത്രമാണ് സംസാരിച്ച ത്. ഇരയുടെ പേരോ മറ്റൊ മന്ത്രി പരാമര്‍ശിച്ചിട്ടില്ല. വിഷയം നല്ല രീതിയില്‍ പരിഹരിക്കണമെന്നാണ് ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രി പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തില്‍ കേസെടുത്താന്‍ പൊലീസി ന് സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നിയ മോപദേശം തേടിയെന്നും ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടി ല്‍ വ്യക്തമാക്കുന്നു. യൂത്ത് ലീഗ് നേതാവ് ഫസല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. അതേസമയം, അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെ ന്നും പരാതിയില്‍ നടപടിയുണ്ടാകുമെ ന്നും മന്ത്രി പ്രതികരിച്ചു.