എന്‍സിപി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കേസില്‍ പ്രതിസ്ഥാനത്തുള്ള പത്മാ ക ര നെയും നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ് രാജീവിനുമാണ് സസ്‌പെന്‍ഷന്‍
കൊല്ലം: മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് വിവാദമായ യുവതിയുടെ പീഡന പരാ തിയില്‍ എന്‍സിപിയില്‍ നടപടി. എന്‍സിപി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കേസില്‍ പ്രതി സ്ഥാനത്തുള്ള പത്മാകരനെയും നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ് രാജീവിനുമാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് നടപടി.
പത്മാകരന് എതിരെയാണ് യുവതി പീഡന പരാതി ഉന്നയിച്ചത്. പരാതിയില്‍ നിയമ നടപടി തുട ര ട്ടെയെന്നാണ് എന്‍സിപി അന്വേഷണ കമ്മീ ഷന്റെയും പാര്‍ട്ടിയുടെയും നിലപാട്. സംഭവത്തില്‍ ഇനിയും നടപടിയുണ്ടാകുമെന്നും എന്‍സിപി ജനറല്‍ സെക്രട്ടറി കെ ആര്‍ രാജന്‍ പറഞ്ഞു.
തന്റെ കൈക്ക് കയറിപ്പിടിച്ച് പത്മാകരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി ബിജെപി പ്ര വര്‍ത്തകയായ കുണ്ടറ സ്വദേശിനി പൊലീസി ല്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസ് ഒത്തു തീര്‍പ്പാക്കാന്‍ യുവതിയുടെ പിതാവിനോട് മന്ത്രി എ കെ ശശീന്ദ്രന്‍ ഫോണില്‍ ബന്ധപ്പെടുകയും ഇതിന്റെ റെക്കോര്‍ഡ് പുറത്താകുകയും ചെയ്തിരുന്നു. മന്ത്രി ഇടപെട്ടതിലുള്ള വിവാദം നിറഞ്ഞ് നില്‍ക്കെയാണ് ആരോപണ വിധേയര്‍ക്കെ തിരെ എന്‍സിപി പാര്‍ട്ടിതല നടപടി സ്വീകരിച്ചത്.
എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചതില്‍ പാര്‍ട്ടി അന്വേഷണ സമിതി ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. പാര്‍ട്ടിയിലെ പ്രശ്നം എ ന്ന നിലയില്‍ മാത്രമാണ് മന്ത്രി ആരോപണം ഉന്നയിച്ച യുവതിയുടെ പിതാവിനെ വിളിച്ചതെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.











