സകൂള്‍ ബസിലെ ജീവനക്കാരന്‍ ബസില്‍ നിന്ന് വീണ് മരിച്ചു. മലയിഞ്ചി ആള്‍ക്കല്ല് സ്വദേശി ജിജോ ജോര്‍ജ് പടിഞ്ഞാറയി(44)ലാണ് മരിച്ചത്.കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ടെടുത്ത സമയത്താണ് അപകടം ഉണ്ടായത്
തൊടുപുഴ: സകൂള്‍ ബസിലെ ജീവനക്കാരന്‍ ബസില്‍ നിന്ന് വീണ് മരിച്ചു. മലയിഞ്ചി ആള്‍ക്കല്ല് സ്വദേശി ജിജോ ജോര്‍ജ് പടിഞ്ഞാറയി(44)ലാണ് മരിച്ചത്. കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ടെടു ത്ത സമയത്താണ് അപകടം ഉണ്ടായത്. ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ് ജിജോ ജോര്‍ജ്. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം.
ഏഴാനി കൂട്ടംഭാഗത്ത് കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടിക ള്‍ ബെല്ലടിക്കുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിനി ടെ ബസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ഉടനെ ചീനിക്കുഴി സെന്റ് മേരിസ് പള്ളി വികാരിയുടെ വാഹനത്തില്‍ മുതലക്കോട ത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ റാണി ജിജോ. മക്കള്‍: എലിസ ബത്ത്,എയ്ഞ്ചല്‍.











