രാജ്യത്ത് വിദ്യാലയങ്ങള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ പൂര്‍ത്തിയാക്കേണ്ടത് നിര്‍ബ ന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോ കത്ത് ഒരിടത്തും ഇത്തരം മാനദണ്ഡ ങ്ങള്‍ ഇല്ല. ഒരു ശാസ്ത്രീയ സംഘടനയും അത്തരത്തില്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്നും കേന്ദ്ര ആരോഗ്യമ ന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് വിദ്യാലയങ്ങള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ പൂര്‍ത്തിയാക്കേ ണ്ടത് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോകത്ത് ഒരിടത്തും ഇത്തരം മാനദണ്ഡങ്ങ ള്‍ ഇല്ല. ഒരു ശാസ്ത്രീയ സംഘടനയും അത്തരത്തില്‍ ശുപാര്‍ശ ചെയ്യുന്നില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. അധ്യാപകരും മറ്റ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള വര്‍ വാക്സിന്‍ എടുത്തിരിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കുട്ടികള്‍ക്ക് വാക്സിനേഷന്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള വ്യവസ്ഥയല്ല. ചില രാജ്യങ്ങള്‍ മാത്ര മാണ് കുട്ടികള്‍ക്കുള്ള കോറോണ വാക്സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് നിര്‍ബന്ധമാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. കുട്ടികള്‍ക്ക് വേണ്ടിയുളള പ്രതിരോധ വാക്സിന്‍ വിപണി യിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്.
പല സംസ്ഥാനങ്ങളും സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യവുമായി രംഗത്ത് വന്നതിന് പിന്നാലെ കുട്ടി കള്‍ക്ക് വാക്സിന്‍ നല്‍കണമെന്നാവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ കേ ന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ സംസ്ഥാനങ്ങള്‍ക്ക് സ്‌കൂള്‍ തുറക്കാന്‍ ഇനി തടസമുണ്ടാകില്ല.
കേരളത്തില്‍ മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ രോഗികള്‍ ഉളളത്. രാജ്യത്തെ കോവിഡ് കേസുകളില്‍ 60.08 ശതമാനവും കേരളത്തിലാണ്. കേരളത്തില്‍ മാത്രമാണ് ഒരുലക്ഷ ത്തിലധികം ആക്ടിവ് കേസുകള്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രണ്ടാം തരം ഗത്തില്‍ മരിച്ചവര്‍ ഏറെയും വാക്സിന്‍ സ്വീകരീക്കാത്തവരാണെന്നും കേന്ദ്രം വ്യക്തമാക്കി.