കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവും അറസ്റ്റില്‍. ഇരവിപുരത്ത് മുണ്ടയ്ക്കല്‍ സ്വദേശിനി ഐശ്വര്യ (28), ചാല സ്വദേശി സന്‍ജിത് എന്നിവരാണ് അറസ്റ്റിലായത്
കൊല്ലം : കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവും അ റസ്റ്റില്‍. ഇരവിപുരത്ത് മുണ്ടയ്ക്കല്‍ സ്വദേശിനി ഐശ്വര്യ (28), ചാല സ്വദേശി സന്‍ജിത് എന്നി വരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയില്‍ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടു ത്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഐശ്വര്യ സന്‍ജിത്തിനൊപ്പം നാടുവിട്ടത്. വിഷ്ണത്തുകാവിലുള്ള ഭര്‍ത്താ വിന്റെ ബന്ധു വീട്ടില്‍ എത്തിയ ഐശ്വര്യ അവിടെ നിന്നും സന്‍ജിത്തിനൊപ്പം മുങ്ങുകയായിരു ന്നു. ഐശ്വര്യയെ കാണാതായതോടെ ഭര്‍ത്താവ് ഇരവിപുരം പൊലീസിലും ബന്ധുക്കള്‍ കൊല്ലം പൊലീസിലും പരാതി നല്‍കി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പൊലീ സ് കസ്റ്റഡിയിലായത്.
തീവണ്ടിയിലാണ് ഇരുവരും മധുരയിലേക്ക് കടന്നത്. പേരുമാറ്റിയായിരുന്നു ടിക്കറ്റ് റിസര്‍വ്വ് ചെയ്തി രുന്നത്. ഈ വിവരം റെയില്‍വേ പൊലീസ് ഇരവിപുരം പൊലീസിനെ അറിയിച്ചിരുന്നു. ഇതോടെ യാണ് ഇരുവരും മധുരയില്‍ ഉണ്ടെന്ന് വ്യക്തമായത്. സൈബര്‍സെല്ലിന്റെ സഹായത്തോടെയായി രുന്നു ഇരുവര്‍ക്കുമായുള്ള അന്വേഷണം.
സന്‍ജിത് രണ്ട് കുട്ടികളുടെ അച്ഛനും, ഐശ്വര്യ ഒരു കുട്ടിയുടെ അമ്മയുമാണ്. കുട്ടികളെ ഉപേക്ഷി ച്ച് കടന്നു കളഞ്ഞതിനാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.