മലയാലപ്പുഴ പൊതീപ്പാട്ട് ദുര്‍മന്ത്രവാദം നടത്തിയ വാസന്തി മഠത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.യുജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മഠത്തിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
പത്തനംതിട്ട : മലയാലപ്പുഴ പൊതീപ്പാട്ട് ദുര്‍മന്ത്രവാദം നടത്തിയ വാസന്തി മഠത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഡിവൈഎഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. ഭര്‍ത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മഠത്തിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ ന്നാണ് അറസ്റ്റ്. മന്ത്രവാദിനിയുടെ വീട് പൊലീസ് അടച്ചുപൂട്ടി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീ സ് നിരവധി തവണ ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. വീടുകളിലെത്തി മന്ത്രവാദവും പൂജയും നടത്തു ന്നതിന് വന്‍ തുക വാസന്തി വാങ്ങിയിരുന്നു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം തുടരുകയാണ്.
2017 ല്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ചതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആയുധവുമായി ഇവര്‍ ആക്രമിച്ചിരുന്നു.അന്ന് സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. പരാതി നല്‍കുന്നവര്‍ ക്കെതിരെ പീഢന പരാതി നല്‍കുന്നതും പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.