കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഷാര്‍ജ ഭരണകൂടത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം
ഷാര്‍ജ : കുട്ടികളുടെ വായനോത്സവത്തില്‍ പങ്കെടുത്ത പുസ്തക പ്രസാധകര്‍ക്ക് പ്രോത്സാഹനമായി ഷാര്‍ജാ ഭരണകൂടത്തിന്റെ പ്രഖ്യാപനം,
കുട്ടികളുടെ പുസതകങ്ങള്‍പ്രസിദ്ധികരിക്കുന്ന പ്രസാധകര്‍ക്ക് വലിയ സഹായമായി 25 ലക്ഷം ദിര്‍ഹം ഷാര്‍ജാ ഭരണകുടം പ്രഖ്യാപിക്കുകയായിരുന്നു.
വായനോത്സവത്തില്‍ ഉടനീളം പങ്കെടുത്ത 138 പ്രസാധകരുടെ പുസ്തകങ്ങള്‍ വാങ്ങി പബ്ലീക് ലൈബ്രറിയില്‍ സൂക്ഷിക്കും.
പുസ്തക പ്രസിദ്ധീകരണശാലകളെ പിന്തുണയ്ക്കുകയും അവര്‍ക്ക് നിലവാരമുള്ള പുസ്തങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സഹായം നല്‍കുകയുമാണ് ഷാര്‍ജാ ഭരണകൂടം ചെയ്തത്.
ഫിക്ഷനുകളും അനിമേഷനുകള്‍ക്കും ഒപ്പം വൈജ്ഞാനിക തലത്തിലുള്ള പുസ്തകങ്ങള്‍ കൂടി കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും നിറവേറ്റുന്നതിന് ഇത് സഹായകമാകും.