നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍ സ്റ്റി റ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയിലെ രണ്ട് ജീവനക്കാരികളും അ റസ്റ്റിലായി
കൊല്ലം : നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ അ ഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന ആയൂര്‍ മാര്‍ ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയിലെ രണ്ട് ജീവനക്കാരികളും അറസ്റ്റിലായി. ഇവരാണ് ഒന്നും രണ്ടും പ്രതികള്‍. പരീക്ഷാ ഏജന്‍സി യിലെ മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വസ്ത്രം മാറാന്‍ വിദ്യാര്‍ഥിനികളെ കൂട്ടിക്കൊണ്ടുപോയതും വിദ്യാര്‍ഥികള്‍ കരഞ്ഞപ്പോള്‍ വസ്ത്രമാ ണോ പരീക്ഷയാണോ വലുതെന്ന് ചോദിച്ചതും മാര്‍ത്തോമാ കോള ജിലെ ജീവനക്കാരികളാണ്. മെ റ്റല്‍ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചവരാണ് ഏജന്‍സികളുടെ ജീവനക്കാരികള്‍. ഇതോടെ എല്ലാ ഉത്തരവാദിത്വവും ഏജന്‍സികളുടെ തലയില്‍ വെച്ച മാര്‍ത്തോമ കോളജിന്റെ വാദം പൊളിഞ്ഞു.
ഡിഐജി ആര്‍ നിശാന്തിനിയും കൊല്ലം റൂറല്‍ എസ് പികെബി രവിയും ഇവരെ കോളജില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. അന്വേഷണസംഘം ഇന്നു കോളജില്‍ എത്തി പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോ ധിച്ച തെന്ന് കണ്ടെത്തിയിരുന്നു.












