തൃശൂരില്‍ പട്ടാപ്പകല്‍ മാതാപിതാക്കളെ റോഡരികില്‍ മകന്‍ വെട്ടി കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ്(30) അച്ഛന്‍ കുട്ടന്‍(60), അമ്മ ചന്ദ്രിക(55) എന്നി വരെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ഒന്‍പതരയോടെ സംഭവം.

തൃശൂര്‍: തൃശൂരില്‍ പട്ടാപ്പകല്‍ മാതാപിതാക്കളെ റോഡരികില്‍ മകന്‍ വെട്ടി കൊലപ്പെടുത്തി. ഇഞ്ചക്കു ണ്ട് സ്വദേശി അനീഷാണ്(30) അച്ഛന്‍ കുട്ടന്‍(60), അമ്മ ചന്ദ്രിക(55) എന്നിവരെ കൊലപ്പെടുത്തിയത്. ഇ ന്ന് രാവിലെ ഒന്‍പതരയോടെ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് മുമ്പി ലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.
വീടിന് വെളിയില്‍ പുല്ലു ചെത്തുകയായിരുന്നു കുട്ടനും ഭാര്യയും. ഈസമയത്ത് വെട്ടുകത്തിയുമായി വ ന്ന് അനീഷ് ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പൊ ലീസ് പറയുന്നത്. അനീഷും പിതാ വും വഴക്ക് പതിവായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. ഞായറാഴ്ച രാവിലെയും വഴക്കുണ്ടായി. ഇതി ല്‍ പ്രകോപിതനായ അനീഷ് വെട്ടുകത്തി കൊണ്ട് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെ ടാനായി ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തി അനീഷ് ഇരുവരെയും വെട്ടികൊലപ്പെടുത്തു കയാ യിരുന്നു.
അനീഷ് തന്നെയാണ് വെള്ളിക്കുളങ്ങര പൊലീസില്‍ വെട്ടിക്കൊലപ്പെടുത്തിയെന്ന വിവരം വിളിച്ചു പറ ഞ്ഞത്. അതിനിടെ സംഭവം കണ്ട വഴിയാത്രക്കാരും പൊലീസിനെ വിളിച്ചറിയിച്ചു. സംഭവത്തിന് പിന്നാ ലെ വീട്ടില്‍ നിന്ന് ബൈക്കില്‍ അനീഷ് പുറത്തുപോയി. ഒളിവില്‍ പോയ അനീഷിനായി തെരച്ചില്‍ ആരം ഭിച്ചതായി പൊലീസ് അറിയിച്ചു. അനീഷ് അവിവാഹിതനാണ്.











