ഉച്ചവിശ്രമം കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള പരിശോധനകളും നടത്തുന്നുണ്ട്.
ദുബായ് : വേനല്‍ ചൂട് കനത്തതോടെ ബുദ്ധിമുട്ടിലായ നിര്‍മാണ തൊഴിലാളികള്‍ക്ക് ആശ്വാസമേകി ദുബായ് പോലീസിന്റെ വക ശീതള പാനിയങ്ങളും വെള്ളക്കുപ്പികളും.
തൊഴിലാളികളുടെ ആരോഗ്യം ഉറപ്പു വരുത്തുന്നതിന് സൗജന്യ വൈദ്യ പരിശോധനയും നടത്തുന്നുണ്ട്.
ഹത്ത പോലീസ് സ്റ്റേഷനും സന്നദ്ധ പ്രവര്‍ത്തകരുമാണ് അനുകമ്പയും ഐക്യദാര്‍ഢ്യവും വിളംബരം ചെയ്ത് തൊഴിലാളികള്‍ക്കു മുന്നില്‍ സ്‌നേഹത്തണലായി എത്തിയത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായുള്ള ആശയവിനിമയവും സാധ്യമാക്കുന്നതിനും കൂടിയാണ് ഈ നടപടിയെന്ന് ഹത്ത പോലീസ് സ്റ്റേഷന്‍ തലവന്‍ കേണല്‍ മുബാരക് അല്‍ കെത്ബി പറഞ്ഞു.
ഹത്ത, തഡ് വി ആശുപത്രികളിലായി തൊഴിലാളികള്‍ക്ക് സൗജന്യ വൈദ്യു പരിശോധനയും സജ്ജമാക്കിയിരുന്നു.












