കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലെത്തിച്ചിട്ടും കാണിക്കാത്തതില്‍ വിഷമമുണ്ടെന്ന് അനുപമ.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഹൈ ദരാബാദില്‍ നിന്നുള്ള വിമാനത്തില്‍ കുഞ്ഞിനെ എത്തിച്ചത്
തിരുവനന്തപുരം: കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലെത്തിച്ചിട്ടും കാണിക്കാത്തതില്‍ വി ഷമമുണ്ടെന്ന് അനുപമ.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഹൈ ദരാബാദില്‍നിന്നുള്ള വിമാനത്തി ല്‍ കുഞ്ഞിനെ എത്തിച്ചത്. ശിശുക്ഷേമസമിതി പ്രതിനിധി,ശിശുക്ഷേമ കൗണ്‍സിലില്‍നിന്നുള്ള ആയ, മൂ ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നി വരാണ് ആന്ധ്രയിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി തിരുവനന്തപുര ത്ത് എത്തിച്ചത്.
കുഞ്ഞിനെ കേരളത്തിലെത്തിച്ചതില്‍ സന്തോഷമെന്നും എന്നാല്‍ കുഞ്ഞിനെ കാണിക്കുമെന്ന് പറഞ്ഞി ട്ടും കാണിക്കാത്തതില്‍ വിഷമമുണ്ടെന്നും അനുപമ പറഞ്ഞു. നാളെ കുഞ്ഞിനെ കാണാന്‍ കഴിയുമെ ന്നാണ് പ്രതീക്ഷ. ഡിഎന്‍എ പരിശോധന സംബന്ധിച്ച് ഇതുവരെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. നടപടി ക്രമങ്ങള്‍ വൈകിപ്പിക്കുമെന്ന് പേടിക്കുന്നെന്നും അനുപമ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ആന്ധ്രയിലെ ഒരു ജില്ലാ കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് ഏറ്റുവാങ്ങിയത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഘം ദമ്പതിമാരെ കണ്ടത്. ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് ഏറ്റുവാങ്ങിയത്. സംഘം ആദ്യം ആന്ധ്രയിലെ ശിശുക്ഷേമസമിതി പ്രവര്‍ത്തകരുമായും സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയി രുന്നു.










