സിപിഎം ജില്ല സെക്രട്ടറി ആനാവുര്‍ നാഗപ്പനെ പറഞ്ഞത് പോലെയല്ല കാര്യങ്ങള്‍ നടന്നത്. തന്റെ കുഞ്ഞിനെ കണ്ടെത്തി തരുകയല്ല പാര്‍ട്ടിയുടെ പണി എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടെന്നും അനുപമ
തിരുവനന്തപുരം:ദലിത് യുവാവിനെ വിവാഹം കഴിച്ച മകളുടെ നവജാത ശിശുവിനെ തട്ടിയെടുത്ത് ഒളി പ്പിച്ച സംഭവത്തില്‍ മാതാപിതാക്കളെ സഹായിച്ചത് സിപിഎം നേതാക്കളാണെന്ന് യുവതിയുടെ ആരോപ ണം. അനുപമയുടെ പിതാവും സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗവുമായ പി എസ് ജയചന്ദ്ര ന്‍, മാതാവും സിപിഎം ബ്രാ ഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവരെ പാര്‍ട്ടി ജില്ലാ നേതൃ ത്വം ഉള്‍പ്പെടെയുള്ളവര്‍ സഹായിച്ചെന്നാണ് ആരോപണം.
സിപിഎം ജില്ല സെക്രട്ടറി ആനാവുര്‍ നാഗപ്പനെ പറഞ്ഞത് പോലെയല്ല കാര്യങ്ങള്‍ നടന്നത്.തന്റെ കു ഞ്ഞിനെ കണ്ടെത്തി തരുകയല്ല പാര്‍ട്ടിയുടെ പണി എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടെന്നും അനുപമ വ്യക്തമാ ക്കി. പൊലീസ് കുഞ്ഞിനെ കണ്ടു പിടിച്ചു തരട്ടെയെന്നാണ് പറഞ്ഞത്. പിന്നെങ്ങനെയാണ് അവിടെ പരാ തി നല്‍കുന്നത്. അതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കിയത്.വിശദാംശങ്ങള്‍ നല്‍കിയില്ലെന്ന് പറഞ്ഞത് ശരിയല്ല. 17 മിനിറ്റ് ആണ് വീഡിയോ കോളില്‍ സംസാരിച്ചത്. പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് വിശ്വ സിക്കുന്നില്ല. പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തു എന്ന് പറയുന്നത് കള്ളം- അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ വേര്‍പെടുത്താന്‍ അച്ഛന്‍ പാര്‍ട്ടി സ്വാധീനം ഉപയോഗിച്ചുവെന്നും അനുപമ ആ രോപിച്ചു.
അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ പാര്‍ട്ടി വെട്ടിലായതോടെയാണ് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പരാതി പാര്‍ട്ടി സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തുവെന്നും കുഞ്ഞിനെ അനുപമയ്ക്ക് കിട്ടണമെന്നാണ് പാര്‍ട്ടി നിലപാടെന്നും ആനാവൂര്‍ നാഗപ്പ ന്‍ പറഞ്ഞു.അനുപമയുടെ അച്ഛന്‍ ജയചന്ദ്രനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കുഞ്ഞിനെ തിരി കെ അമ്മയ്ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍ അമ്മയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ കൈമാറിയതെന്നാണ് ജയചന്ദ്രന്‍ പറഞ്ഞത്. ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഷിജുഖാനോടും സംസാ രിച്ചു. ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നാണ് മനസിലായത്.
അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.ഡിവൈഎഫ്‌ഐ മേഖ ലാ പ്രസിഡന്റും ദലിത് ക്രിസ്ത്യ നുമായ അജിത്തുമായുള്ള മകള്‍ അനുപമയുടെ ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. എ ന്നാല്‍, ഈ ബന്ധത്തില്‍ കഴിഞ്ഞ വര്‍ ഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശേഷം,സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്‍പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടി യെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി.
പ്രസവിച്ച് മൂന്നാം ദിവസം ആശുപത്രിയില്‍ നിന്ന് കൊണ്ട് പോയ കുഞ്ഞ് എവിടെയാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.പൊലിസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലിസ് മൊഴി രേഖപ്പെടുത്താന്‍ തയ്യാറായതെന്ന് ദമ്പതികള്‍ പറഞ്ഞു.ദുരഭിമാനത്തെ തുടര്‍ന്നാണ് മാതാപി താക്കള്‍ കുഞ്ഞിനെ കൊണ്ട് പോയ തെന്നാണ് അനുപമയുടെ ആരോപണം. ഈ വര്‍ഷം ഏപ്രില്‍ 19നാണ് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തുകൊണ്ടുപൊയെന്ന് കാണിച്ച് അനുപമ പൊലിസില്‍ പരാതി നല്‍കിയത്.











