പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പ്പെടുത്തിയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം. കുഞ്ഞിനെ അമ്മക്ക് കിട്ടുകയെന്നത് അവരുടെ അവകാശമാണെന്നും അനുപമക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍
ന്യൂഡല്‍ഹിയില്‍:പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പ്പെടുത്തിയ സംഭവത്തില്‍ നില പാട് വ്യക്തമാക്കി സിപിഎം. കുഞ്ഞിനെ അമ്മക്ക് കിട്ടുകയെന്നത് അ വരുടെ അവകാശമാണെന്നും അ നുപമക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ഡല്‍ ഹിയില്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു പ്രശ്നം ഉയര്‍ന്നു വരുമ്പോള്‍ അവിടുത്തെ ജില്ലാ കമ്മിറ്റിയാണ് അന്വേ ഷിക്കു ക. ഇവിടേയും അത് സംഭവിച്ചിട്ടുണ്ട്. പാര്‍ട്ടിയെ കുറ്റപ്പെടുത്തേണ്ട വിഷയം അല്ല ഇതെന്നും വിജയരാഘ വന്‍ കൂട്ടിചേര്‍ത്തു.
‘കുഞ്ഞിനെ അമ്മക്ക് കിട്ടുകയെന്നത് അവരുടെ അവകാശമാണ്. അവര്‍ക്ക് നീതി ലഭിക്കേണ്ടതുണ്ട്. പാര്‍ ട്ടി തലത്തിലല്ല, മറിച്ച് നിയമപരമായി മാത്രമേ ഈ പ്രശ്നം പരി ഹരിക്കാന്‍ കഴിയുകയുള്ളൂ. ഇതിനുള്ള ശ്രമ ങ്ങള്‍ നടത്തും. അധികൃതരുടെ അനുകൂലമായ ഇടപെടല്‍ അക്കാര്യത്തില്‍ ഉണ്ടാവും. തെറ്റായ ഒരു നില പാടിനേയും നടപടിയേയും സിപിഎം പിന്‍താങ്ങില്ല.’- വിജയരാഘവന്‍ പറഞ്ഞു.
അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പ് നല്‍കിയെന്ന് അനുപമ മാധ്യമങ്ങളോട് വിശദീകരിച്ചു. താനും ഒരമ്മയാണ്. കാര്യങ്ങള്‍ തനിക്ക് മനസിലാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാ രംഭിക്കുമെന്നാണ് അനുപമ പറഞ്ഞത്. വനിത കമ്മീഷന്‍ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയിരിക്കുന്നതി നിടെയാണ് കുഞ്ഞിനുവേണ്ടി അനുപമ സമരത്തിലേക്ക് നീങ്ങിയത്.