ചന്ദ്രിക ദിനപത്രത്തില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന സംഭവത്തിലാണ് ചോദ്യം ചെയ്ത തെന്നും ഇത് ഹൈദരലി ശിഹാബ് തങ്ങളെ മാനസികമായി തളര്‍ത്തിയെന്നും കെടി ജലീ ല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
തിരുവനന്തപുരം : കള്ളപ്പണക്കേസില്‍ പാണക്കാട് ഹൈദരാലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയ റക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതായി കെ ടി ജലീല്‍ എംഎല്‍എ. കേസില്‍ ജൂലൈ 24ന് ഹാജരാകാ നായിരുന്നു നോട്ടീസെന്നും ഇഡി പാണക്കാട് നേരിട്ടെത്തി മൊഴിയെടുത്തുവെന്നും ജലീല്‍ വാര്‍ ത്താ സമ്മേളനത്തില്‍ പറഞ്ഞു. നോട്ടീസിന്റെ പകര്‍പ്പ് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പു റത്ത് വിട്ടു.
ചന്ദ്രിക ദിനപത്രത്തില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന സംഭവത്തിലാണ് ചോദ്യം ചെയ്തതെന്നും ഇത് ഹൈദരലി ശിഹാബ് തങ്ങളെ മാനസികമായി തളര്‍ത്തിയെന്നും കെടി ജലീല്‍ പറഞ്ഞു. സാ മ്പത്തികമായി തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെങ്കില്‍ ഏത് ഏജന്‍സിക്കും പരാതി നല്‍കാം. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല. തുടര്‍ന്നാണ് നേരിട്ട് പാണക്കാട് എത്തി ചോദ്യം ചെയ്ത ത്. ആരുടെ വീട്ടിലും പണം കായ്ക്കുന്ന മരമില്ലല്ലോയെന്നും കെടി ജലീല്‍ പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറത്തെ സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമു ണ്ടെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് കെടി ജലീല്‍. ഇരുവരുടേയും സാമ്പത്തിക ഇടപാട് ദുരൂഹതകള്‍ നിറഞ്ഞതാണെന്നും തങ്ങളുടെ കൈയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാ ലി ക്കുട്ടി ലീഗിന്റേയും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടേയും മറ ഉപയോഗിക്കുകയാണെന്നും കെടി ജലീല്‍ ആരോപിച്ചു.
പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിക്കിന്റെ പണം ഉള്‍പ്പെടെ 110 കോടി മലപ്പുറം അബ്ദുറഹ്മാ ന്‍ നഗര്‍ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കില്‍ രേഖകകളില്ലാത്തതായി ഇന്‍കം ടാക്സ് വകുപ്പ് കണ്ടെത്തി. ഇത് കണ്ടുകെട്ടിയിട്ടുണ്ടെന്നും രണ്ട് മാസത്തിനിടയില്‍ 7 കോടിയുടെ അവകാശികള്‍ രേഖകള്‍ സ മര്‍പ്പിച്ച് പണം പിന്‍വലിച്ചുവെന്നും കെടി ജലീല്‍ ആരോപിച്ചു.
2021 മാര്‍ച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എആര്‍ നഗറിലെ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയിരുന്നു. അന്ന് തന്നെ ബാങ്കില്‍ പ്രമുഖര്‍ക്ക് നിക്ഷേപമുള്ളതായി സൂചനയുണ്ടായിരുന്നു. മേയ് 25നാണ് ആദായ നി കുതി വകുപ്പിന്റെ കോഴിക്കോട്ടെ അന്വേഷണവിഭാഗം ബാങ്കിന് 53 പേരുടെ നിക്ഷേപങ്ങള്‍ കൈമാറു ന്നതും പിന്‍വലിക്കുന്നതും വിലക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത്. പട്ടികയിലെ ഒന്നാമത്തെ പേരാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖ് പാണ്ടിക്കടവത്തിന്റേതെന്നും ജലീല്‍ ആരോപിച്ചു.
സഹകരണ ബാങ്കിലെ മൂന്നര കോടി ആരാണ് പിന്‍വലിച്ചത് എന്ന് പരിശോധിക്കണം.കുഞ്ഞാലി ക്കുട്ടിയുടെയും മകന്റെയും ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഡിക്ക് പരാതി നല്‍ കുമെന്നും ജലീല്‍ പറഞ്ഞു. എ ആര്‍ നഗര്‍ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.











