യുക്രൈനിലെ സുമിയില്‍ നടന്ന റഷ്യയുടെ ആക്രമണത്തിലാണ് 21 പേര്‍ കൊല്ലപ്പെട്ട ത്. ഖാര്‍ക്കീവിലേക്ക് റഷ്യ ന്‍ സേന പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ സേന പ്രവേശിച്ചതായി ഖാര്‍ക്കീവിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്
കീവ്: യുക്രൈനെതിരായ ആക്രമണം രൂക്ഷമാക്കി റഷ്യ. ആക്രമണത്തില്‍ 21 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏഴ് വയസുകാരി ഉള്‍പ്പെടെയാണ് മരിച്ചത്. യുക്രൈനിലെ രണ്ട് നഗരങ്ങള്‍ പിടിച്ചെടുത്തതായി റഷ്യയു ടെ അവകാശവാദം. യുക്രൈനിലെ സുമിയില്‍ നടന്ന റഷ്യയുടെ ആക്രമണത്തിലാണ് 21 പേര്‍ കൊല്ല പ്പെ ട്ടത്. ഖാര്‍ക്കീവിലേക്ക് റഷ്യ ന്‍ സേന പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ സേന പ്രവേശിച്ചതായി ഖാര്‍ക്കീവിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.
യുക്രൈന്‍ തലസ്ഥാനമായ കീവിലെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ജില്ലയില്‍ റഷ്യന്‍ സൈന്യം വെടിവെയ്പ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് ആറ് വയസുകാരന്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോ ര്‍ട്ടുകളുണ്ട്. കീവില്‍ വ്യോമ, മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.
കാര്‍കീവില്‍ നടന്ന റഷ്യന്‍ ആക്രമണത്തില്‍ കെട്ടിട സമുച്ചയം തകര്‍ന്നിരുന്നു. അപകടത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ടുണ്ട്. കാര്‍കീവിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്തി രുന്ന ഒമ്പത് നില കെട്ടിടമാണ് തകര്‍ന്ന് വീ ണത്. ഏകദേശം എണ്‍പതോളം പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്താന്‍ യുക്രൈന്‍ സൈന്യത്തിന് ക ഴിഞ്ഞിരുന്നു. ഇവരെ ബേസ്മെന്റിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടാകെ കാര്‍കീവില്‍ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. വിഷപ്പുക വ്യാപിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേ ശം.

ഖാര്‍ക്കീവില്‍ റഷ്യയുടെ ഷെല്ലാക്രമണവും രൂ ക്ഷമാണ്. മിസൈല്‍ പതിച്ച് വസില്‍കീവിലെ ഇ ന്ധന സംഭ രണ ശാലയ്ക്കും തീപിടിച്ചു. അക്രമണ ത്തിന് പിന്നാലെ ഇന്ധന സംഭരണ ശാല വലിയ തീഗോളമായി മാറു ന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ആണവമാലിന്യ സംസ്‌കരണ കേന്ദ്ര ത്തിലും വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
കീവില്‍ റഷ്യന്‍ സൈന്യം ആക്രമണം കടുപ്പിക്കു മ്പോഴും തലസ്ഥാന നഗരം ഇപ്പോഴും തങ്ങളുടെ നി യന്ത്രണത്തിലാണെന്നാണ് യുക്രൈന്‍ അവകാശ പ്പെടുന്നത്. അതേസമയം റഷ്യയുടെ അധിനിവേശ ത്തില്‍ പ്രതിഷേധിച്ച് ലോകമെമ്പാടും പ്രക്ഷോഭങ്ങ ള്‍ തുടരുകയാണ്. ഒരു വിഭാഗം റഷ്യന്‍ ജനതയും യുദ്ധത്തിന് എതിരായതിനാല്‍ നിരവധി പേര്‍ മോസ് കോയില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നുണ്ട്. ഏകദേശം മൂവായിരം റഷ്യക്കാരെ പുടിന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.










