ബഹ്‌റൈനിലെ കലാ വിരുന്നുകളില്‍ കീ ബോര്‍ഡ് വായനയിലൂടെ സജീവ സാന്നിദ്ധ്യമായിരുന്നു ബഷീര്‍
മനാമ പോയവാരത്തിലെ അവധി ദിനത്തിലും കീബോര്‍ഡു വായിച്ച് കാണികളെ ആകര്‍ഷിച്ച കലാകാരന്‍ ഇപ്പോള്‍ തങ്ങളൊടൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാനാവാതെയാണ് ബഹ്‌റൈനിലെ പ്രവാസ കലാലോകം.
ബഹ്‌റൈന്‍ കേരളീയ സമാജം, ഇന്ത്യന് ക്ലബ് എന്നിവടങ്ങളിലെ സംഗീത പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന കെവി മുഹമദ് ബഷീര്‍ ബൂധനാഴ്ചയാണ് വിടപറഞ്ഞത്.
വാര്‍ത്ത കേട്ട പലരും ഇത് സത്യമാകരുതെ എന്ന് പ്രാര്‍ത്ഥിച്ചു. വെള്ളിയാഴ്ചയും കലാപരിപാടിയില്‍ കീബോര്‍ഡ് വായിച്ചയാളാണ് ബഷീര്‍.
ഹാര്‍മോണിയത്തിലും പ്രാവീണ്യം നേടിയ ബഷീര്‍ പല ഗസല്‍ മഹ്ഫിലുകളിലും പിന്നണിയിലുണ്ടായിരുന്നു.
നേരത്തെ, ഒമാനിലും സൗദിയിലും ജോലി ചെയ്ത ശേഷമാണ് ബഷീര്‍ ബഹ്‌റൈനില്‍ എത്തുന്നത്.
ബുധനാഴ്ച നെഞ്ചു വേദന അനുഭവപ്പെട്ട ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. 62 വയസ്സായിരുന്നു. മലപ്പുറം പൊന്നാനി സ്വദേശിയാണ്. ബഹ്‌റൈനിലെ സ്വകാര്യ കാര്‍ഗോ കമ്പനിയിലായിരുന്നു ജോലി.
ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
ബഷീറിന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജവും ഇന്ത്യന്‍ ക്ലബും അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈന്‍ മ്യൂസിഷ്യന്‍സിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച അനുശോചന യോഗം ചേര്‍ന്നു.
ഇന്ത്യന്‍ ക്ലബില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് കെഎം ചെറിയാന്‍ ജനറല്‍ സെക്രട്ടറി സതീഷ് ഗോപിനാഥ്. ഉല്ലാസ് കാരണവര്‍, ആനന്ദ് ലോബൊ എന്നിവര്‍ ബഷീറിനെ അനുസ്മരിച്ചു.