കിഴക്കമ്പലത്തെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കിറ്റക്സ് മാനേജ്മെന്റിന് ഉത്തര വാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുപേര്‍ക്ക് കഴിയാവുന്ന കുടുസുമുറി കളില്‍ പത്തും പതിനഞ്ചും തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നതെന്ന് പി വി ശ്രീനിജന്‍ എംഎല്‍എ
കൊച്ചി :കിഴക്കമ്പലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിന്റെ ഉത്തരവാദിത്തം കിറ്റക് സിനെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍.നേരത്തെയും അക്രമമുണ്ടായിട്ടുണ്ടെന്നും സമ ഗ്ര അന്വേഷണം വേണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു.
കിറ്റക്സ് മാനേജ്മെന്റിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുപേര്‍ക്ക് കഴിയാവുന്ന കുടുസുമുറികളില്‍ പത്തും പതിനഞ്ചും തൊഴിലാളികളാണ് ഇവി ടെ താമസിച്ചിരുന്നത്. സാമൂഹിക സു രക്ഷ ഉറപ്പാക്കേണ്ട പൊലീസിനെപ്പോലും ആക്രമിക്കുന്ന അവസ്ഥയിലേക്ക് കിറ്റക്‌സിലെ തൊഴിലാളികള്‍ മാറിയിരിക്കുന്നു. അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞാണ് കൊണ്ടുവരുന്നത്. അതൊന്നും കൊടുക്കുന്നില്ല. അവര്‍ അത്രമാത്രം അസ്വസ്ഥരായിട്ടാണ് ഇവിടെ ജോലി ചെയ്യു ന്നത്. നാട്ടു കാരെ അവര്‍ ശത്രുക്കളായാണ് കാണുന്നത്. അത്തരത്തിലുള്ള പരിശീലനമാണ് അവര്‍ക്ക് കൊടുക്കുന്ന തെന്ന് ശ്രീനിജന്‍ ആരോപിച്ചു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നമ്മളാരും എതിരല്ല. കിറ്റക്സിലെ തൊഴിലാളികള്‍ക്കെതിരെ നാട്ടുകാ ര്‍ നേരത്തെ പലതവണ പരാതി പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗ മായാണ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പരിശോ ധനക്ക് എത്തിയത്.അപ്പോള്‍ വേട്ടയാടുന്നു എന്നുപറഞ്ഞ് രക്ഷപ്പെടാനാണ് കിറ്റക്സ് മാനേജ്മെന്റ് ശ്രമിച്ച ത്. കേരളം വ്യവസായ സൗഹൃദമല്ല എന്ന പ്രചാരണവും മാനേജ്മെന്റ് നടത്തി. ഇതിനെ തുടര്‍ന്ന് അന്വേ ഷണങ്ങള്‍ തുടരാന്‍ സാധിച്ചില്ല.
ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ അക്രമം. അന്ന് ഇത് കൃത്യമായി പരിഹരിക്കാന്‍ സാധിച്ചിരുന്നു വെങ്കില്‍ ഇപ്പോള്‍ ഈ അക്രമം ഉണ്ടാകില്ലായിരുന്നു. കിഴക്കമ്പല ത്തെ നാട്ടുകാര്‍ക്ക് സ്വസ്ഥമായി ജീവി ക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും പിവി ശ്രീനിജന്‍ പറഞ്ഞു.
തൊഴിലാളികള്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത്
ഇന്നലെ അക്രമം അഴിച്ചുവിട്ട തൊഴിലാളികള്‍ മുമ്പും പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും അന്ന് പൊ ലീസിനെ അറിയിച്ചപ്പോള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍.മദ്യപിച്ച് റോഡിലിരിക്കുന്നത് മൂലം കുടുംബസമേ തം യാത്ര ചെയ്യാനാകാത്ത അവസ്ഥയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാരെ ബുദ്ധിമുട്ടിക്കണ മെന്ന് നിര്‍ദേശമുള്ളത് പോലെയാണ് കിറ്റക്സിലെ തൊഴിലാളികള്‍ പെരുമാറാറുന്നത്.
കമ്പനിയുടെ ഗുണ്ടകളെ പോലെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രദേശത്തെ റോഡ് കയ്യേറി യാത്രചെയ്യാന്‍ അനുവദിക്കാത്ത മട്ടിലിരിക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയു ന്നു.









