കുവൈത്ത് സിറ്റി: കുവൈത്തിലെ കിരീടാവകാശിയായ ശൈഖ് സബാഹ് ഖാലിദ് അല് ഹമദ് അസ്സബാഹ് ചുമതലയേറ്റതിന് ഒരു വര്‍ഷം പൂര്‍ത്തിയായി. 2024 ജൂൺ 2-നാണ് അദ്ദേഹം ഔദ്യോഗികമായി കിരീടാവകാശിയായി ചുമതലയേറ്റത്.
ഒന്നാം വാർഷിക ദിനത്തിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അദ്ദേഹത്തെ ഹൃദയപൂർവ്വം അഭിനന്ദിച്ചു. ആരോഗ്യവും ക്ഷേമവും ആശംസിച്ച അമീർ, മാതൃരാജ്യത്തിന്റെയും അതിന്റെ പുരോഗതിയുടെയും നന്മയ്ക്കായി കിരീടാവകാശി തുടരാനും കൂടുതൽ ഉയർന്ന പ്രതിബദ്ധതയോടെ പ്രവർത്തിക്കാനാകട്ടെ എന്ന് പ്രാർത്ഥിച്ചു.
അമീറിന്റെ ആത്മാർഥമായ ആശംസകൾക്ക് നന്ദി അറിയിച്ച ശൈഖ് സബാഹ്, മാതൃരാജ്യത്തിന് വേണ്ടിയുള്ള നിഷ്കളങ്ക സേവനം തുടരുമെന്നും തന്റെ പ്രതിബദ്ധത ഉറപ്പുനൽകുകയും ചെയ്തു.
മുൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിന് പിന്നാലെ അമീരായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അദ്ദേഹത്തെ കിരീടാവകാശിയായി നിയമിക്കുകയായിരുന്നു.