മരിക്കുന്നതിന് മുമ്പ് വിസ്മയ വിളിച്ച് കരഞ്ഞുവെന്ന് അമ്മ സജിത. അടുത്ത മാസം പരീക്ഷയാണെ ന്നും ഫീസടയ്ക്കാന്‍ പണം വേണമെന്നും പറഞ്ഞായിരുന്നു മകള്‍ വിളിച്ചിരുന്നതെന്ന് സജിത പറ ഞ്ഞു
കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ തന്നെ ഞായറാഴ്ച വിളിച്ചിരുന്നെന്ന് അമ്മ സജിത. അടുത്ത മാസം പരീക്ഷയാണെന്നും ഫീസടയ്ക്കാന്‍ പണം വേണമെന്നും പറഞ്ഞായിരുന്നു മകള്‍ വിളിച്ചിരുന്നതെന്ന് സജിത പറഞ്ഞു.
ഭര്‍ത്താവായ കിരണ്‍ കാശ് കൊടുക്കില്ലെന്നും ചോദിച്ചാല്‍ വഴക്ക് പറയുമെന്നുമാണ് മകള്‍ പറഞ്ഞ തെന്നും സജിത പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കാണ് മകള്‍ എന്നെ വിളിച്ചത്. അടുത്ത മാസം പരീക്ഷയാ ണ്. ഫീസ് അടക്കാന്‍ കാശ് അക്കൗണ്ടിലിടാമോ എന്ന് ചോദിച്ചു. 5500 രൂപ വേണമായിരുന്നു. എന്റെ കൈയില്‍ അത്രയും പൈസ ഇല്ലല്ലോ കിരണിനോട് ചോദിച്ചാല്‍ തരില്ലേയെന്ന് ഞാന്‍ അവളോട് ചോദിച്ചു.
കിരണ്‍ പൈസയൊന്നും തരത്തില്ല. ചോദിച്ചാല്‍ വഴക്ക് പറയും എന്നായിരുന്നു മകള്‍ മറുപടി പറ ഞ്ഞത്. ഇതോടെ ഞാന്‍ ഉള്ളത് തിങ്കളാഴ്ച എങ്ങനെയെങ്കിലും അക്കൗണ്ടിലിടാം എന്ന് പറഞ്ഞു.