നെന്മാറ വിത്തനശേരിയില്‍ നടക്കാവ് സ്വദേശിയായ ബാലകൃഷ്ണന്‍(66) ആണ് മകന്‍ മുകുന്ദന്‍(35)നെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാ ത്രിയോടെ ബാലകൃഷ്ണന്‍ മുകുന്ദനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
പാലക്കാട് : മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. നെന്മാറ വിത്തന ശേരിയില്‍ നടക്കാവ് സ്വദേശിയായ ബാലകൃഷ്ണന്‍(66) ആണ് മകന്‍ മുകുന്ദന്‍(35)നെ വെട്ടിക്കൊ ലപ്പെടുത്തിയതിന് ശേഷം തൂങ്ങി മരിച്ചത്.
അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ ഏറെ നാളുകളായി ബാലകൃഷ്ണനാണ് ശുശ്രൂഷിച്ചു പോന്നിരുന്നത്. മകന്റെ രോഗാവസ്ഥ മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയ തെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയോടെ ബാലകൃഷ്ണന്‍ മുകുന്ദനെ വെട്ടിക്കൊലപ്പെടുത്തുകയായി രുന്നു. വെള്ളിയാഴ്ച രാവിലെയോടെ ബന്ധുക്കള്‍ വന്ന് നോക്കുമ്പോഴാണ് സംഭവം അറിയുന്നത്.
നെന്മാറ പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.ബാലകൃഷ്ണന്റെ ഭാര്യ വര്‍ഷ ങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. മറ്റ് മക്കള്‍: സതീഷ് കുമാര്‍, ശ്രുതി.