ഹണി ട്രാപ്പില്‍ കുടുക്കി കിടപ്പറ രംഗങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെ ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്
കാസര്‍കോട്: ഹണി ട്രാപ്പില്‍ കുടുക്കി കിടപ്പറ രംഗങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ സ്വര്‍ണവും പ ണവും തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. മേല്‍പ്പറമ്പ് സ്വദേശി ഉമര്‍, ഭാര്യ ഫാത്തിമ, പയ്യന്നൂര്‍ സ്വദേശി ഇഖ്ബാല്‍, സാജിത എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊ ലീസ് പിടികൂടിയത്. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് നാല് പേരും അറസ്റ്റിലായത്.
കൊച്ചി കടവന്ത്ര സ്വദേശിയാണ് നാലംഗ സംഘത്തിന്റെ തട്ടിപ്പിനിരയായത്. സാജിത നേരത്തെയും സമാന കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. സാജിതയാണ് ഇയാളുമായി മൊ ബൈല്‍ ഫോണിലൂടെ പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് രണ്ടാം തീയതി കൊച്ചി സ്വദേശിയെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെവച്ച് ഇവരുടെ കിടപ്പറ രംഗങ്ങള്‍ ചിത്രീ കരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യ ങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്.
കിടപ്പറ രംഗങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ലക്ഷങ്ങളാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് 3.75 ലക്ഷം രൂപയും ഏഴരപ്പവന്‍ സ്വര്‍ണവും പരാതിക്കാരന്‍ നല്‍കി. ഇതിനു ശേഷവും പ്രതികള്‍ പണം ആവശ്യപ്പെട്ടതോടെ കൊച്ചി സ്വദേശി പൊലീസിനെ സമീപിക്കുകയായിരുന്നു.
അറസ്റ്റിലായ സാജിത നേരത്തെയും ഹണി ട്രാപ്പ് കേസില്‍ ഉള്‍പ്പെട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്ത മാക്കി.