കാമുകിയെ യുവാവ് 10 വര്‍ഷം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. നെന്മാറയിലെത്തി ഒളിവില്‍ കഴിഞ്ഞ സജിതയുടെ യും റഹ്മാന്റെയും മൊഴി രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ
പാലക്കാട് : കാമുകിയെ യുവാവ് 10 വര്‍ഷം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. നെന്മാറയിലെത്തി ഒളിവില്‍ കഴിഞ്ഞ സജിത യുടെയും റഹ്മാന്റെയും മൊഴി രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീ ഷന്‍ അധ്യക്ഷ. സാധാരണ പൊതുജീവിതത്തില്‍ കാണാത്ത അസാധാരണ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സാധാരണ മനുഷ്യര്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അസാ ധാരണ സംഭവമാണിത്. കേരളത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് മാത്രം പരിഗണിക്കില്ല. സജിതയെ കാണാതായെന്ന പരാതിയില്‍ പൊലീസ് വേണ്ടത്ര ഇടപെട്ടില്ല. തെറ്റായ മാതൃകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ജോസഫൈന്‍ പറ ഞ്ഞു.
10 വര്‍ഷം മുമ്പ് വീടിനടുത്തുള്ള കാവില്‍ വെച്ച് തങ്ങള്‍ വിവാഹിതരായി എന്നും, തുടര്‍ന്ന് റഹ്മാന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു എന്ന് സജി ത മൊഴി നല്‍കി. എന്തുകൊണ്ട് മറ്റൊരു വീടെടുത്ത് താമസിച്ചില്ലെന്ന ചോദ്യത്തോട്, സാമ്പത്തിക പരാധിനതകളും വീട്ടുകാരുടെ എതിര്‍പ്പ് ഭയ ന്നുമാണ് അങ്ങനെ ചെയ്യാതിരുന്നതെന്ന് റഹ്മാന്‍ പറഞ്ഞുവെന്നും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ വ്യക്ത മാ ക്കി.
പത്ത് വര്‍ഷക്കാലം ഒരു സ്ത്രീയെ ബന്ധനത്തിലാക്കുകയായിരുന്നു. അവര്‍ പറയുന്നതുപോലെ വള രെ സന്തുഷ്ട ദാമ്പത്യമാണ് അവര്‍ക്കിടയില്‍ നടക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായതായി അ വര്‍ സമ്മതിക്കുന്നില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സജിത 10 വര്‍ഷം താമസിച്ച മുറി വനിതാ കമ്മീ ഷന്‍ സന്ദര്‍ശിച്ചു. റഹ്മാന്റെയും സജിതയുടെയും വാദത്തില്‍ അവിശ്വസനീയതയുണ്ട്. അതിന്റെ സാങ്കേതികത്വങ്ങള്‍ അന്വേഷിച്ച് പുറത്തുകൊണ്ടു വരേണ്ടതുണ്ടെന്നാണ് കമ്മീഷന്റെ നിലപാ ടെ ന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്തകള്‍ സത്യമാണെന്നാണ് നെന്മാറ സിഐ പറഞ്ഞത്. ഒരുമിച്ച് ജീവിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത രീതിയെ മഹത്വവല്‍ക്കരിക്കുന്നത് ശരിയല്ല. ഇത്ത രമൊരു രീതിയല്ല പ്രണയിച്ച് ജീവിക്കാന്‍ തെരഞ്ഞെടുക്കേണ്ടതെന്നും വനിതാ കമ്മീഷന്‍ അംഗ ങ്ങള്‍ അഭിപ്രായപ്പെട്ടു.