ഒമാൻ : ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം ഒക്ടോബർ 8, 9 തീയതികളിൽ അൽ ബുറൈമി, അൽ ദാഹിറ, അൽ ദഖിലിയ, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ഒക്‌ടോബർ 7 തിങ്കളാഴ്ച അൽ ഹജർ പർവതനിരകളിലും മുകളിൽ സൂചിപ്പിച്ച ഗവർണറേറ്റുകളിലും തീവ്രമായ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ള മേഘങ്ങളുടെ രൂപീകരണം വർദ്ധിക്കും. മഴയുടെ അളവ് 20 മുതൽ 50 മില്ലിമീറ്റർ വരെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ചില നദികളുടെ ഒഴുക്കിനും കാരണമായേക്കാം.
