കാര്‍ യാത്രക്കിടെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷം പീഡിപ്പിച്ചു എന്നതാണ് പരാതി. തിരുവ ല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോ ന്‍, ഡി വൈഎഫ്‌ഐ നേതാവ് നാസര്‍ എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍. നഗ്‌നചിത്രം പ്രചരിപ്പിച്ചതിന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ മനു ഉള്‍പ്പെടെ 10 പേര്‍ ക്കെതിരെയും കേസെടുത്തു
പത്തനംതിട്ട:പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 12 നേതാക്കള്‍ക്കെതിരെ കേസ്. തിരുവ ല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജി മോന്‍, ഡിവൈഎഫ്‌ഐ നേതാവ് നാസര്‍ എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍. നഗ്‌നചിത്രം പ്രചരി പ്പിച്ചതിന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ മനു ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയും കേസെ ടുത്തിട്ടുണ്ട്.
പത്തനംതിട്ടയിലേക്കുള്ള കാര്‍ യാത്രക്കിടെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷം പീഡിപ്പിച്ചു എന്നതാണ് പരാതി. തുടര്‍ന്ന്് നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവ ശ്യപ്പെട്ടു എന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അ ന്വേഷണം ആരംഭിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി.
മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.സിപിഎം പ്രവര്‍ത്തകയായിരുന്ന വീട്ടമ്മയാ ണ് നേതാക്കളുടെ ആക്രമണത്തിന് ഇരയായത്.കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ പാ നീയം നല്‍കി ലൈംഗികമായി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തി എന്നാണ് പരാതി. സോഷ്യല്‍ മീഡിയ യില്‍ അടക്കം ചിത്രങ്ങള്‍ പ്രചരിച്ചു. തുടര്‍ന്നാണ് വീട്ടമ്മ പരാതി നല്‍കിയത്.
നഗ്‌നചിത്രം പ്രചരിപ്പിക്കാതിരിക്കാന്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ വിസമ്മതിച്ചതോ ടെ, നഗ്‌നചിത്രം പ്രചരിപ്പിച്ചതായി പാര്‍ട്ടി പ്രവര്‍ത്തക ആരോപിക്കു ന്നു. വീട്ടമ്മ ജില്ലാ പൊലീസ് മേധാവി ക്കാണ് പരാതി നല്‍കിയത്. പരാതി തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. നഗ്‌നചിത്രം പ്രചരിപ്പി ച്ചതിനാണ് മറ്റു പത്തുപേര്‍ക്കെതിരെ കേസെടുത്തത്.ഇവരില്‍ രണ്ട് സിപിഎം കൗണ്‍സിലര്‍മാരും ഉള്‍ പ്പെടും.
സജിമോനെതിരെ നേരത്തെയും പരാതിയുണ്ട്. പാര്‍ട്ടി അനുഭാവിയായ വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണി യാക്കി എന്ന കേസിലാണ് സജി മോന്‍ പ്രതിയായത്.ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ഗുരുതര ആരോപണവും സജി മോനെതിരെ ഉയര്‍ന്നിരുന്നു.