നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശി ഹ്ഷാദിനെയാണ് തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്
തലശേരി : നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ യാണ് തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമത്തി നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തലശേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന സിസി ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ ആറു വയസുകാരന്‍ ഗണേശിനാണ് മര്‍ ദനമേറ്റത്. ബാലനെ മര്‍ദിച്ചത് ചിലയാളുകള്‍ ചോദ്യം ചെയ്തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാ ദ് കാറില്‍ കയറി പോകുകയായിരുന്നു.
കേരളത്തില്‍ ജോലിക്ക് എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. ആക്രമണ ത്തില്‍ നടുവിന് പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. പൊലീസിനോട് വിശദീകരണം ആവ ശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.