യുപിയില്‍ കാറിടിച്ച് കയറ്റി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധ മിരമ്പുകയാണ്. കുറ്റ ക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദ്ദേഹവുമായി കര്‍ഷകരുടെ റോഡ് ഉപരോധിക്കുന്നു
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കാറിടിച്ച് ക യറ്റിയ സംഭവത്തില്‍ മരണം ഒമ്പതായി. പരിക്കേ റ്റ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ രാം കശ്യപാണ് മരിച്ചത്. അതേസമയം കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധമിരമ്പുകയാണ്. കുറ്റക്കാര്‍ ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദ്ദേഹവുമായി കര്‍ഷകരുടെ റോഡ് ഉപരോധിക്കുകയാണ്. ഡ ല്‍ഹി യുപി ഭവന്റെ മുന്നിലേക്ക് കര്‍ഷക സംഘടനകള്‍ മാര്‍ച്ച് പ്രഖ്യാപിച്ചു. 11 മണിക്കാണ് പ്രതിഷേ ധ മാര്‍ച്ച് നടക്കുക.
ഞായറാഴ്ച കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പ ങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേ ധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാലു കര്‍ഷകരടക്കം എട്ടുപേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയു ടെ മകന്‍ ആശിഷ് മിശ്രക്കും 14 പേര്‍ക്കുമെതിരെ യു.പി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര യാണ്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്രമന്ത്രി അജയ് മിശ്രയും സംബ ന്ധിക്കുന്ന പരിപാടിക്കായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധി ച്ചിരുന്ന ത്. പ്രതിഷേധത്തിനിടയില്‍ വന്‍ തോതില്‍ ഉന്തുംതള്ളുമുണ്ടായി. അതിനിടെ മന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ച് കയറുകയായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു.