എടത്വാ കൈതമുക്ക് ജംഗ്ഷനിലാണ് അപകടം. കാറിലുണ്ടായിരുന്ന തലവടി തണ്ണൂവേലില്‍ സുനിൽ അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ( 21 )നിമൽ എസ് പണിക്കർ (17) എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ പച്ച ജംഗ്ഷന് സമീപം ഇവര്‍ ഓടിച്ചിരുന്ന കാർ മരത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.