പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ അവതരിപ്പിച്ചത്.ബില്ലില്‍ ചര്‍ച്ചയില്ലെന്ന് നേരത്തെ കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു
ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭ ചര്‍ച്ചയില്ലാതെ പാസാക്കി. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ അവ തരിപ്പിച്ചത്.ബില്ലില്‍ ചര്‍ച്ചയില്ലെന്ന് നേരത്തെ കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ച വേണമെന്ന് യോ ഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.ഇതേത്തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.
രാവിലെ പ്രതിപക്ഷ ബഹളത്തോടെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായത്. കര്‍ഷക പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് ലോക്സഭ പന്ത്രണ്ടു മണി വരെ നിര്‍ത്തിവച്ചു. തുടര്‍ന്നു സഭ ചേര്‍ന്നപ്പോഴാണ് ബില്‍ അവതരിപ്പിച്ചത്.
ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് സഭ ചേരുന്നതിനു മുന്നോടിയായി പ്രധാന മന്ത്രി നരേന്ദ്ര മോദി വാര്‍ത്താ ലേഖകരോടു പറഞ്ഞു. സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം.പാര്‍ലമെന്റ് സമ്മേളനം സുഗമമായിരിക്കാനാണ് ജനങ്ങളും ആഗ്രഹിക്കു ന്നത്.എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും മോദി പറഞ്ഞു. രാജ്യതാല്‍ പര്യം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ വേണം. ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടാവും. എല്ലാ ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉത്തരം നല്‍കുമെന്ന് മോദി വ്യക്തമാക്കി.