പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ പ്രധാനമന്ത്രി ന രേന്ദ്ര മോദിയെ കണ്ടിരുന്നെന്നും അ ദ്ദേഹം ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെ ന്നും ഗവര്‍ണര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യ പാല്‍ മാലിക്.കര്‍ഷക സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരു ന്നെന്നും അദ്ദേഹം ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. തര്‍ക്കത്തിലാണ് സംഭാഷണം അവസാനിച്ചതെന്നും ഗവര്‍ണര്‍ വെളിപ്പെടുത്തി.ദാദ്രിയില്‍ ഒരു പൊതുപരിപാടിയില്‍ സം സാരിക്കവെയാണ് മാലിക് മോദിക്കെതിരെ തുറന്നടിച്ചത്.
സമരത്തില്‍ 500 ലേറെ കര്‍ഷകരാണ് മരിച്ചത് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോള്‍ ‘അവര്‍ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചത്?’ എന്നായിരുന്നു മോദിയുടെ മറു ചോ ദ്യം. താങ്കള്‍ക്ക് വേണ്ടിയാണ് കര്‍ഷകര്‍ മരിച്ചതെന്നും, നിങ്ങള്‍ രാജാവിനെപ്പോലെയാണ് പെരുമാറുന്നതെന്നും താന്‍ മോദിയോട് പറഞ്ഞു. വാ ഗ്വാദമുണ്ടായതോടെ അമിത് ഷായെ കാണാന്‍ അദ്ദേഹം എന്നോട് പറഞ്ഞു, ഞാന്‍ കണ്ടു’- മേഘാലയ ഗവര്‍ണര്‍ പറഞ്ഞു.
പ്രക്ഷോഭങ്ങള്‍ അവസാനിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതിയെങ്കില്‍ അത് തെറ്റാണ്. തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുക മാത്രമാണ്. കര്‍ഷകര്‍ക്കെതിരെ അനീതിയുണ്ടായാല്‍ വീണ്ടും പ്രക്ഷോഭമുണ്ടാ കും. സാഹചര്യം എന്തുതന്നെയായാലും താന്‍ കര്‍ഷകര്‍ക്കൊപ്പമായിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാ ക്കി.
കേന്ദ്ര സര്‍ക്കാരിന് തലവേദനയായി സത്യപാല്‍ മാലിക്
കേന്ദ്ര സര്‍ക്കാരിനെതിരെ മുമ്പും സത്യപാല്‍ മാലിക് പ്രധാനമന്ത്രിയെ വിമര്‍ശിച്ചിട്ടുണ്ട്. കര്‍ ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബിജെപി ഇനി അധികാരത്തില്‍ തിരിച്ചുവരി ല്ലെന്ന സത്യപാല്‍ മാലി കിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.
നവംബറില്‍ ജയ്പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ, വൈകാതെ കര്‍ഷകരുടെ ആ വശ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന് കീഴടങ്ങേണ്ടിവരുമെന്നായിരുന്നു വിമര്‍ശനം. ഇങ്ങനെ യൊക്കെ പറയുന്നതിനാല്‍ എപ്പോള്‍ വേണമെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് വിളിപ്പിക്കാനിടയു ണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. തന്നെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് നീക്കുന്നതിലേക്ക് നയിക്കുന്ന എന്തെങ്കിലും സംഭവിക്കാനായി ചിലര്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറ യുകയുണ്ടായി.











