തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നുഴഞ്ഞു കയറി പാക്ക് സൈന്യത്തെ മൂന്നുമാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യ തുരത്തിയത്. യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനി കരുടെ ഓര്‍മയ്ക്കായാണ് ജൂലായ് 26 കാര്‍ഗില്‍ വിജയദിവസമായി ആചരിക്കുന്നത്
ന്യൂഡല്‍ഹി: കാര്‍ഗിലില്‍ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്സ്. ഡല്‍ഹി ഇന്ത്യാ ഗേറ്റി ലെ യുദ്ധ സ്മാരകത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും മറ്റു പ്രമുഖരും ഇന്ന് പുഷ്പചക്രം അര്‍പ്പിക്കു കയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും. കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തില്‍ പങ്കെടു ക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഗിലിലെത്തും.
തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നുഴഞ്ഞു കയറി പാക്ക് സൈന്യത്തെ മൂന്നുമാസം നീണ്ട പോരാട്ട ത്തിന് ഒടുവിലാണ് ഇന്ത്യ തുരത്തിയത്. യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ഓര്‍മയ്ക്കായാ ണ് ജൂലായ് 26 കാര്‍ഗില്‍ വിജയദിവസമായി ആചരിക്കുന്നത്.
ഹിമാലയത്തിലെ ആട്ടിടയന്മാര്‍ കാര്‍ഗിലെ മലമുകളില്‍ അപരിചിതരമായ ആളുകളെ കണ്ടതോ ടെയാണ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് വിവരം ലഭി ച്ചത്. ആട്ടിടയന്മാര്‍ ഇന്ത്യന്‍ സൈന്യത്തെ വിവ രമറിയിച്ചു. തിരിച്ചിലിന് പോയ സംഘത്തിലെ നിരവധി സൈനികര്‍ മരിച്ചു. പലരും രക്തത്തില്‍ കു ളിച്ചാണ് തിരിച്ചെത്തിയത്. നിരീക്ഷണ പറക്കല്‍ നടത്തിയ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു. പിന്നാ ലെയാണ് ഓപ്പറേഷന്‍ വിജയ് തുടങ്ങാന്‍ ഇന്ത്യ ന്‍ സൈന്യം നടപടിസ്വീകരിച്ചത്. ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കാളികളായി.
തുടക്കത്തില്‍ പ്രതിരോധ നീക്കങ്ങള്‍ പരാജയപ്പെട്ടെങ്കിലും ജൂണ്‍ മാസത്തോടെ ഇന്ത്യ പ്രത്യാക്രമ ണം ശക്തമാക്കി. കര, വ്യോമ സേനകള്‍ നേരി ട്ടു യുദ്ധത്തില്‍ പങ്കാളിയായപ്പോള്‍, നാവിക സേന മു ന്നേറ്റത്തിലൂടെ പാകിസ്ഥാന്റെ പ്രതിരോധ തന്ത്രം തകിടം മറിച്ചു. ഒടുവില്‍ തോലിംഗും ട്രൈഗര്‍ ഹി ല്ലും സൈന്യം തിരിച്ചുപിടിച്ചു. ജൂലായ് 14ന് ഓപ്പറേഷന്‍ വിജയ് ലക്ഷ്യംകണ്ടതായി അന്നത്തെ പ്ര ധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ചു. 72 ദിവസത്തോളം രാവും പകലുമില്ലാതെ നീ ണ്ട പോരാട്ടത്തില്‍ ഇന്ത്യയ്ക്കു 527 വീര യോദ്ധാക്കളെയാണ് നഷ്ടപ്പെട്ടത്.












