കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് മെയ് 5 മുതല്‍ 8വരെ വി വിധ പരിപാടികള്‍ നടക്കുന്നത്. കേരള ലളിതകലാ അക്കാദമി, എറണാകുളം ചാവറ കള്‍ ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് കാര്‍ട്ടൂണ്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.

കൊച്ചി: നാല് ദിവസത്തെ ദേശീയ കാര്‍ട്ടൂണ്‍ മഹോത്സവത്തിന് കൊച്ചി അ രങ്ങാവുന്നു.കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് മെയ് 5 മുതല്‍ 8വരെ വിവിധ പരിപാടികള്‍ നടക്കുന്നത്. കേരള ലളിതകലാ അക്കാ ദമി, എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണ ത്തോടുകൂടി യാണ് കാര്‍ട്ടൂണ്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.
മേളയുടെ ലോഗോ പ്രകാശനം കൊച്ചിയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്,കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാ റിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കാരിട്ടൂ ണ്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ മനോജ് മത്തശ്ശേരില്‍, കാര്‍ ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, എ ക്‌സിക്യുട്ടീവ് അം ഗം രതീഷ് രവി,ഭരത് മനോജ് എന്നിവര്‍ പങ്കെടുത്തു.
എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം, ചാവറ കള്‍ച്ചറല്‍ സെന്റര്‍,സുഭാഷ് പാര്‍ക്ക് എന്നിവിടങ്ങളി ലെ വേദികളിലാണ് മേളയുടെ വൈവിധ്യമുള്ള പരിപാടികള്‍.1001 കാര്‍ട്ടൂണുകളുടെ മെഗാ പ്രദര്‍ശന ത്തില്‍ അക്കാദമി അംഗങ്ങളുടെ സൃഷ്ടികള്‍ക്കൊപ്പം മാസ്റ്റേഴ്‌സ് കാര്‍ട്ടൂണുകള്‍, ദേശീയ കാര്‍ട്ടൂണുകള്‍, ഇന്റര്‍നാഷണല്‍ കാര്‍ട്ടൂണുകള്‍ എന്നിവയുടെ പ്രത്യേക വിഭാഗങ്ങള്‍ ഉണ്ടാവും.
ചിരിയും ചിന്തയും ചേര്‍ന്ന സംവാദങ്ങള്‍,കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങളുടെ ക്യാമ്പ്,കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ കളരി,ലൈവ് കാരിക്കേച്ചര്‍ ഷോ എന്നിവ മേളയുടെ ഭാഗ മായി നടക്കും.ദേശീയതലത്തില്‍ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്.അവാര്‍ഡ് നേടിയ അനിമേഷന്‍ ചിത്രങ്ങ ളുടെ പ്രദര്‍ശനം,പ്രശസ്ത കാര്‍ട്ടൂ ണ്‍ ആചാര്യന്മാരുടെ ജീവിതം വിവരിക്കുന്ന ഡോക്യുമെന്ററികളുടെ പ്രദ ര്‍ശനം എന്നിവയും ഇതോടൊപ്പം നടക്കും.ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോ ടും കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ നടക്കുന്നുണ്ട്.
കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ അക്കാദമി 2016ലാണ് ആദ്യ ദേശീയ കാര്‍ട്ടൂ ണ്‍ ഉത്സവമായ കാരിട്ടൂണ്‍ കൊച്ചിയില്‍ സംഘടിപ്പിച്ചത്. 2017 ലും മേള നടന്നു. തുടര്‍ന്ന് പ്രളയവും കോ വിഡ് കാലവും മൂലം മുടങ്ങിയ കാര്‍ട്ടൂണ്‍ മഹോത്സവമാണ് വീണ്ടും വരുന്ന മാസം നടക്കുന്നത്.