കായംകുളത്ത് മാര്‍ക്കറ്റുുമായി ബന്ധപ്പെട്ട രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ അറിയിച്ചു. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായിട്ടുള്ളത് എന്നത് കൂടുതല്‍ ശ്രദ്ധിക്കണമെന്ന സൂചന നല്‍കുന്നു. കണ്ടെയ്ന്‍മെന്റ് സോണില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനായാണ് നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുന്നത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വലിയ വിപത്താണ് കാത്തിരിക്കുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്കൊഴികെ ആളുകള്‍ പുറത്തിറങ്ങരുത്. മാസ്‌കിന്റെ ഉപയോഗം, സാമൂഹിക അകലം എന്നിവയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശം പൊതുജനങ്ങള്‍ പാലിച്ചാല്‍ മാത്രമേ നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി മറികടക്കാനാവൂ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.











