മനുഷ്യരിലെ വ്യത്യസ്തങ്ങളായ അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന ചിപ്പ് കണ്ടെ ത്തിയ കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ദാന അല്‍ സുലൈമാന് രാജ്യാന്തര പുരസ്‌കാരം. ഇന്നവേറ്റേഴ്സ് അണ്ടര്‍ 35 രാജ്യാന്തര പു രസ്‌കാരമാണ് ദാനയെത്തേടിയെത്തിയത്.
മനുഷ്യരിലെ വ്യത്യസ്തങ്ങളായ അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന ചിപ്പ് കണ്ടെത്തിയ കിങ് അബ്ദു ല്ല യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ദാന അല്‍ സുലൈമാന് രാജ്യാന്തര പുരസ് കാരം. ഇന്നവേറ്റേഴ്സ് അണ്ടര്‍ 35 രാജ്യാന്തര പുരസ്‌കാരമാണ് ദാനയെത്തേടിയെത്തിയത്.
കാന്‍സര്‍ പരിശോധനക്കായി ശരീരദ്രവം ശേഖരിക്കുന്ന പരമ്പരാഗത രീതികള്‍ രോഗികള്‍ക്ക് വളരെയ ധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു എന്ന ബോധ്യത്തില്‍ നിന്നാണ് ദാന പുതിയ സാങ്കേതികവിദ്യ വിക സിപ്പിച്ചത്. താന്‍ വികസിപ്പിച്ച ചെറു സൂചികളടങ്ങുന്ന ചിപ്പുകള്‍ ചര്‍മത്തില്‍ വച്ചാല്‍ ഇവ ശരീരദ്രവങ്ങ ള്‍ ശേഖരിക്കുമെന്നും അവ ഉപയോഗിച്ച് കാന്‍സര്‍ പരിശോധന നടത്താനാവുമെന്നും ദാന പറഞ്ഞു.
സൗദി അറേബ്യയിലെ സ്വകാര്യ സര്‍വകലാശാലയായ കെഎയുഎസ്ടിയിലെ മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് ബയോ എന്‍ജി നീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ദാന.
എംഐടിയില്‍ നിന്നും കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഉന്നത പഠനവും ഇംപീരിയല്‍ കോളജ് ലണ്ട നി ല്‍ ബയോഎന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡിയും എടുത്ത ശേഷമാണ് പ്രഫ. ദാന കെഎയുഎസ്ടി യി ല്‍ എത്തുന്നത്. പല തരത്തിലുള്ള അര്‍ബുദങ്ങള്‍ തിരിച്ചറിയാന്‍ പുരസ്‌കാര യോഗ്യമായ ചിപ്പിന് സാ ധിക്കും. ഒരുപാട് മനുഷ്യ അധ്വാനവും സമയവും പണവും ലാഭിക്കാനും ഈ കണ്ടെത്തല്‍ കാരണമാകു മെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ചിപ്പിന് അമേരിക്കന്‍ പേറ്റന്റ്
ചിപ്പിന് അമേരിക്കന്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും ഭാവിയില്‍ ആശുപത്രികളിലേക്ക് ചിപ്പ് വിതര ണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ദാന പറഞ്ഞു. 35 വയസ്സിന് താഴെയുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ദര്‍ക്കാണ് ഇന്നൊവേറ്റേഴ്സ് അണ്ടര്‍ 35 പുരസ്‌കാരം നല്‍കുന്നത്.











