ബംഗളൂരുവില്‍ നിന്നാണ് വിജീഷ് വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ നിന്നും എട്ട് കോടി തട്ടിയെടുത്തെന്നാണ് കേസ്. പ്രതിക്കൊപ്പം ഒളിവില്‍ പോയ ഭാര്യയും കുട്ടികളും കസ്റ്റഡിയിലായി
ബംഗളൂരു: കാനറ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതി പിടിയില്‍. ബംഗളൂരുവില്‍ നിന്നാണ് വിജീഷ് വര്‍ ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ നിന്നും എട്ട് കോടി തട്ടിയെടുത്തെന്നാണ് കേസ്. പ്രതിക്കൊപ്പം ഒളിവില്‍ പോയ ഭാര്യയും കുട്ടികളും കസ്റ്റഡിയിലായി.
പത്തനംതിട്ട കാനറാ ബാങ്ക് ശാഖയില്‍ ക്ലര്‍ക്ക് കം കാഷ്യറായിരുന്ന വിജീഷ് വര്‍ഗീസ് 8.13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കേസ്. 14 മാസത്തോളം സമയ മെടുത്ത് 191 നിക്ഷേപകരുടെ അക്കൗണ്ടില്‍ തിരിമറി നടത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. മൂന്ന് മാസത്തിലേറെ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട് ഉടമ താന്‍ അറിയാതെ അക്കൗണ്ട് ക്ലോസ് ചെ യ്തുവെന്ന് ഫെബ്രുവരി 11ന് പരാതി നല്‍കിയ തിനെ തുടര്‍ന്നാണ് വമ്പന്‍ തട്ടിപ്പ് സംബന്ധിച്ച വി വരങ്ങള്‍ പുറത്ത് വരുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ വിജീഷ് കുടുംബ സമേതം ഒളിവില്‍ പോയതോടെയാണ് തട്ടിപ്പിന് പിന്നിലെ ഇയാളുടെ പങ്ക് വ്യക്തമായത്.
പൊലീസിന് പരാതി കൈമാറിയതിന് പിന്നാലെ ബാങ്ക് നടത്തിയ ഓഡിറ്റിങില്‍ 8,13,64, 539 രൂപ തട്ടിയെടുക്കപ്പെട്ടതായി സ്ഥിരീകരിക്കാനായി. ദീ ര്‍ഘകാലത്തേയ്ക്കുളള സ്ഥിരം നിക്ഷേപങ്ങളിലെ യും കാലാവധി പിന്നിട്ടിട്ടും പിന്‍വലിക്കാതിരുന്ന അക്കൗണ്ടുകളിലെയും പണമാണ് നഷ്ടപ്പെട്ട ത്. പണം പിന്‍വലിക്കുന്ന നടപടി പരിശോധിച്ച് അനുമതി നല്‍കേണ്ട ഉയര്‍ന്ന ജീവനക്കാരുടെ അസാ ന്നിധ്യത്തില്‍ അവരുടെ കംപ്യൂട്ടറുകള്‍ ഉപയോഗപ്പെടുത്തിയാണ് വിജീഷ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അന്വേ ഷണത്തില്‍ വ്യക്തമായിരുന്നു.