കാനഡ സ്വപ്‌നം കാണുന്നവര്‍ക്ക് തിരിച്ചടി, വിസകള്‍ നിരസിക്കുന്നു; അതിര്‍ത്തികളിലെത്തുന്ന വിദേശികള്‍ക്ക് സംഭവിക്കുന്നത്.!

Flag_of_Canada__60655

കാനഡ : ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി തിരഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ എന്നാല്‍ അടുത്തിടെയുണ്ടായ നയതന്ത്രപരമായ സംഘർഷങ്ങള്‍ മൂലം ഇന്ത്യ- കാനഡ ബന്ധത്തില്‍ ഉലച്ചില്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യക്കാർക്കടക്കം തിരിച്ചടിയായി വിസ നയങ്ങളിലും കനേഡിയൻ സർക്കാർ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്.

കനേഡിയൻ വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്കാണ് തിരിച്ചടി നേരിടുന്നത്. സന്ദർശക വിസകള്‍ നിരസിക്കുന്നതിന് പുറമെ അതിർത്തികളില്‍ ഔദ്യോഗിക രേഖകളുമായി എത്തുന്നവരെപ്പോലും മടക്കി അയക്കുകയാണ് കനേഡിയൻ സർക്കാർ. കനേഡിയൻ അതി‌ർത്തികളില്‍ വിദേശികള്‍ക്ക് പ്രവേശനം നിരസിക്കുന്നത് 2019നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Also read:  ബംഗാളിലെ സ്ഥിതി പാഠമാകണം, വീഴ്ചകൾ ഉണ്ടാകരുതെന്ന് പ്രവർത്തന റിപ്പോർട്ട്

ജൂലായില്‍ മാത്രം, വിദ്യാർത്ഥികളും തൊഴിലാളികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 5853 വിദേശ യാത്രക്കാരെയാണ് കാനഡ തിരിച്ചയച്ചത്. 2024ലെ ആദ്യ ഏഴ് മാസങ്ങള്‍ പരിശോധിച്ചാല്‍ പ്രതിമാസം ശരാശരി 3727 വിദേശ യാത്രക്കാർക്കാണ് പ്രവേശനം നിഷേധിക്കപ്പെട്ടത്. മുൻ വർഷത്തെ അപേക്ഷിച്ച്‌ 20 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ കർശനമായ ഇമിഗ്രേഷൻ നയങ്ങളാണ് ഇതിന് പിന്നില്‍. കുടിയേറ്റം മൂലമുണ്ടാകുന്ന ഭവന ദൗർലഭ്യവും ഉയർന്ന വിലയും കനേഡിയൻ പൗരന്മാർക്കിടയില്‍ ആശങ്ക വർദ്ധിപ്പിച്ചതും ഇമിഗ്രേഷൻ നയങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്താൻ സ‌ർക്കാരിനെ നിർബന്ധിതരാക്കി. എന്നാല്‍ വിസ നിരസിക്കലിനെക്കുറിച്ച്‌ കനേഡിയൻ സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.പഠന, വർക്ക് പെർമിറ്റുകള്‍ അനുവദിക്കുന്നത് മുൻവർഷങ്ങളേക്കാള്‍ കുറഞ്ഞു. പെർമനന്റ് റെസിഡൻസിക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം പുനർനിർണയിക്കാനുള്ള കനേഡിയൻ സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. നീക്കം പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടിയെന്നാണ് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വിശദീകരിച്ചത്. കാനഡയില്‍ ജനസംഖ്യാനിരക്ക് ഉയരുന്നതില്‍ പ്രതിപക്ഷ പാർട്ടികള്‍ ഉള്‍പ്പെടെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

Also read:  സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്; 7003 പേര്‍ക്ക് രോഗമുക്തി

2013നും 2023നും ഇടയില്‍, കാനഡയിലേയ്ക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം 32,828ല്‍ നിന്ന് 1,39,715 ആയി ഉയർന്നു, 326 ശതമാനം വർദ്ധനവാണ് ഉണ്ടായത്. അന്താരാഷ്‌ട്ര വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ പൗരന്മാർ അമേരിക്കയെക്കാള്‍ കാനഡ തിരഞ്ഞെടുക്കുന്നുവെന്ന് നാഷണല്‍ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടി.അമേരിക്കയില്‍ എച്ച്‌-1 ബി സ്റ്റാറ്റസ്, പി ആർ എന്നിവ നേടുന്നത് കാനഡയെ അപേക്ഷിച്ച്‌ ബുദ്ധിമുട്ടാണ്. മാത്രമല്ല കാനഡയില്‍ താത്‌കാലിക ജോലി, പെർമനന്റ് റെസിഡൻസി എന്നിവ ലഭിക്കാനും എളുപ്പമാണെന്ന് പഠനം വ്യക്തമാക്കുന്നു. കനേഡിയൻ സർവ്വകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ രണ്ട് ദശകങ്ങളിലായി 5800 ശതമാനത്തിലധികമാണ് ഉയർന്നത്. 2000ല്‍ 2181 ആയിരുന്നത് 2021ല്‍ 1,28,928 ആയി ഉയർന്നു. 1,26,747 വിദ്യാർത്ഥികളുടെ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

Also read:  'വേലി തന്നെ വിളവ് തിന്നുന്നോ' ; പോക്സോ ഇരയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES