
കാനഡയില്‍ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. 44കാരി യായ ശില്‍പ ബാബുവാണ് മരിച്ചത്. കാനഡയിലെ സൈത്ത് സെറി യിലായിരുന്നു അപകടം. അവിടെ സ്റ്റാഫ് നഴ്സായിരുന്നു ശില്‍പ.
കൊച്ചി; കാനഡയില്‍ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. ക രൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു (44) ആണ് മരിച്ചത്. കാനഡയിലെ സൈത്ത് സെറിയിലായിരുന്നു അപക ടം. അവിടെ സ്റ്റാഫ് നഴ്സായിരുന്നു ശില്‍പ. വാഹനാപകടത്തില്‍ പരു ക്കേറ്റു ചികിത്സയിലിരിക്കെയാണ് മരണം.
സംഗീത ക്ലാസിന് പോയ മകളെ മടക്കിക്കൊണ്ടുവരാന്‍ പോകുമ്പോഴാ യിരുന്നു ശില്‍പയെ കാറിടിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്നു ശില്‍പ. കൂട്ടിയിടിച്ച രണ്ട് കാറു ക ളില്‍ ഒന്ന് ശില്‍പയെ ഇടിച്ചതോടെയാണ് പരിക്കേറ്റത്.
ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശില്‍ പ. നോഹ, നീവ് എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട് നടത്തും.











