വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായ റാഴ്ച രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം കൊല്ലം കോയിവിളയിലുള്ള വീട്ടുവളപ്പില്‍ നടത്തി
കൊല്ലം: പ്രസിദ്ധ കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു. വാര്‍ ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായ റാഴ്ച രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം കൊല്ലം കോയിവിളയിലുള്ള വീട്ടുവളപ്പില്‍ നടത്തി.
പതിനായിരത്തിലേറെ വേദികളില്‍ കഥ അവതരിപ്പിച്ച കാഥികനാണ് കൊല്ലം ബാബു. യവന നാട ക ട്രൂപ്പിന്റെ അമരക്കാരനായിരുന്നു. പതിമൂന്നാം വയസ്സില്‍ ‘തെരുവിന്റെ മക്കള്‍’ എന്ന അമച്വര്‍ നാ ടകത്തില്‍ 60 കാരന്റെ വേഷമണിഞ്ഞ് കലാജീവിതത്തിന്റെ തുടക്കം. പാട്ടുകാരനായ സഹോദരന്‍ ഗോപിനാഥന്‍ നായരുടെ പ്രോത്സാഹനത്തില്‍ 1959ല്‍ കാഥികനായി. ചേരിയില്‍ വിശ്വനാഥന്റെ ‘നീ ലസാരി’ എന്ന നോവല്‍ സഹോദരന്‍ കഥാ പ്രസംഗമാക്കിക്കൊടുത്തു. പിന്നീട് കഥാപ്രസംഗത്തില്‍ തന്റേതായ ശൈലി വെട്ടിത്തുറന്ന് തിരക്കുള്ള കാഥികനായി മാറി.
കഥാപ്രസംഗത്തില്‍ പ്രശസ്തി നേടിക്കഴിഞ്ഞശേഷമാണ് 1982ല്‍ യവന എന്ന നാടക ട്രൂപ്പ് ആരംഭി ക്കുന്നത്. 1979ല്‍ കഥാപ്രസംഗത്തിന് സംഗീത നാടക അക്കാദമി പുരസ്‌കാരം, 2010ല്‍ കേരള കഥാ പ്രസംഗ അക്കാദമിയുടെ കാഥിക ശ്രേഷ്ഠ അവാര്‍ഡ്, 2012ല്‍ കഥാപ്രസംഗത്തില്‍ സമഗ്ര സംഭാ വനാ പുരസ്‌കാരം തുടങ്ങി നൂറുകണക്കിന് പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പശ്ചാ ത്തലത്തില്‍ പറഞ്ഞ ‘കാക്കവിളക്ക്’ ആയിരു ന്നു ഏറ്റവുമധികം പറഞ്ഞ കഥ. 80കളില്‍ കാനഡ യിലും അമേരിക്കയിലും കഥാപ്രസംഗം നടത്തി. 1990ല്‍ ശാരീരിക അസ്വസ്ഥതകളെതുടര്‍ന്ന് കഥാസംഗത്തോട് വിടപറഞ്ഞു.
ഭാര്യ: സിഎന്‍ കൃഷ്ണമ്മ. മക്കള്‍: കല്യാണ്‍ കൃഷ്ണന്‍, ആരതി, ഹരികൃഷ്ണന്‍.