വയനാട്ടില്‍ നിന്നു കാണാതായ സിഐയെ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ കെ എ എലിസബത്തിനെ (54) തിരുവനന്ത പുരത്ത് നിന്നാണ് കണ്ടെത്തിയത്
കല്‍പറ്റ :വയനാട്ടില്‍ നിന്നു കാണാതായ വനിതാ സിഐയെ തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ കെ എ എലിസബത്തിനെ(54)തിരുവനന്തപുരത്ത് നിന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ സു ഹൃത്ത് റിട്ട. വനിതാ എസ്‌ഐയുടെ ഫ്ലാറ്റിലാണ് ഇവരെ കണ്ടെത്തിയത്.
തിങ്കളാഴ്ച് കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് പോയ സിഐയെ കാണാതാവുകയായിരുന്നു. മാന ന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തുകയായി രുന്നു. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എലിസബത്ത് പാല ക്കാട്ട് എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരു വനന്തപുരത്ത് നിന്ന് എലിസബത്തിനെ കണ്ടെത്തിയത്.
രണ്ട് വര്‍ഷം മുന്‍പ് പാലക്കാട് ആലത്തൂര്‍ സ്റ്റേഷനിലെ സി ഐ ആയിരുന്നു എലിസബത്ത്. പനമ രം സ്റ്റേഷനില്‍ നിന്ന് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയി ലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പുറപ്പെടുകയായിരുന്നു. അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോട് കല്‍പ്പറ്റ യിലെ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടെന്ന് എലിസ ബത്ത് പറഞ്ഞിരുന്നു. ഔദ്യോഗിക ഫോണടക്കം രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ ദുരൂഹതയേറുകയായിരുന്നു.