കുട്ടരിയാന്‍ പാലത്തിന് സമീപത്തുവച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്.കല്‍പ്പറ്റ സ്വദേശികളായ ഷിജു-ധന്യ ദമ്പതികളുടെ മകള്‍ ശിവപാര്‍വണയെയാണ് കാണാതായത്
കല്‍പ്പറ്റ: വയനാട് മീനങ്ങാടി പുഴയില്‍ കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കു ട്ടരിയാന്‍ പാലത്തിന് സമീപത്തുവച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്ത രയോടെയാണ് കുട്ടിയെ കാണാതായത്. കല്‍പ്പറ്റ സ്വദേശികളായ ഷിജു-ധന്യ ദമ്പതികളുടെ മകള്‍ ശിവ പാര്‍വണയെയാണ് കാ ണാതായത്.
ബന്ധുവീട്ടില്‍ വിരുന്ന് എത്തിയ കുഞ്ഞ് വീടിനടുത്ത പുഴങ്കുനി പുഴയില്‍ വീഴുകയായിരുന്നു. ഷിജുവി ന്റെ ഭാര്യയുടെ സഹോദരിയുടെ പുഴങ്കുനിയിലെ വീട്ടില്‍ വിരുന്നെത്തി യതായിരുന്നു കുടുംബം. വീട്ടുപ രിസരത്ത് കുട്ടിയെ കാണാതായതോടെയാണ് സമീപത്തെ പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്.
തുടര്‍ന്ന് ഇന്നലെയും ഇന്നും പുഴയില്‍ രണ്ടര വയസ്സുകാരിയ്ക്കായി തെരച്ചില്‍ നടത്തിയിരു ന്നു. കല്‍പ്പറ്റ യില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തിരച്ചില്‍ തുടങ്ങിയത്. നാട്ടു കാരും വീട്ടുകാരും തിരച്ചില്‍ നട ത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.മൃതദേഹം കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.