കണ്ണൂരില്‍ പോയതെന്നാണ് സുജേഷിന്റെ വിശദീകരണം. സുജേഷിനെ കാണാതായതു മായി ബ ന്ധപ്പെട്ട് കേസെടുത്തതിനാല്‍ അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ചയാണ് സുജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പരാതി നല്‍കിയത്
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വാവാദങ്ങള്‍ക്കിടെ കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടില്‍ എത്തി യത്. സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരു ന്നു.
കണ്ണൂരില്‍ പോയതെന്നാണ് സുജേഷിന്റെ വിശദീകരണം. സുജേഷിനെ കാണാതായതുമായി ബ ന്ധപ്പെട്ട് കേസെടുത്തതിനാല്‍ അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ചയാണ് സു ജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടര്‍ന്ന് വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് സുജേഷ് തി രിച്ചെത്തിയത്.
കാറിലാണ് സുജേഷ് വീടുവിട്ടറങ്ങിയത്. പൊലീസ് അന്വേഷണത്തില്‍ അവസാന ടവര്‍ ലൊക്കേ ഷന്‍ കണ്ണൂര്‍ ജില്ലയാണെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ നടന്ന മാടായിക്കോണം ബ്രാഞ്ച് സമ്മേ ളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അസ്വസ്ഥനായിരുന്നു. സി പി എമ്മില്‍ നിന്ന് പുറത്താ ക്കപ്പെട്ട ശേഷം ഏറെ ദുഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദമായതിന് പിന്നാലെ സുജേഷിനെ സിപിഎം പുറത്താക്കിയിരുന്നു. ബാങ്ക് അഴിമതിക്കെതിരെ താന്‍ ഒറ്റയാള്‍ സമരം നടത്തിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നും ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണെന്നും സുജേഷ് പറ ഞ്ഞിരുന്നു. ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കെതിരെ തെളിവുകള്‍ അക്കമിട്ട് നിരത്തിയത് സുജേഷായിരുന്നു. മാധ്യമങ്ങള്‍ക്കു മുമ്പി ല്‍ പരസ്യമായി വായ്പ തട്ടിപ്പിനെതിരെ രംഗത്തുവന്നു. പാര്‍ട്ടി അംഗത്വം തിരിച്ചുകിട്ടാന്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുയായിരുന്നു. ഇതിനിടെ യാണ്, സുജേഷിനെ കഴിഞ്ഞ ദിവസം കാണാതായത്.